പാക് മോഡൽ സൗന്ദര്യ മത്സരത്തിലെത്തിയത് ബിക്കിനി ധരിച്ച്; കോളിളം സൃഷ്ടിച്ച റോമ മൈക്കൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
കാൻ ഫിലിം ഫെസ്റ്റിവലിനും ദുബായ് ഫാഷൻ ഷോയിലും പാകിസ്ഥാനെ പ്രതിനിധീകരിച്ച് റോമ മൈക്കിൽ പങ്കെടുത്തിട്ടുണ്ട്
പാക് മോഡലും നടിയുമായ റോമ മൈക്കൽ അടുത്തിടെ മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 സൗന്ദര്യമത്സരത്തിൽ പങ്കെടുത്തിരുന്നു. സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെ റോമ മൈക്കലിന് നേരെ കടുത്ത രീതിയിലാണ് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. ബിക്കിനി ധരിച്ച് റാംപ് വാക്കിന് എത്തിയതിനാലാണ് റോമ മൈക്കലിന് നേരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ഉയർന്നത്.
advertisement
advertisement
advertisement
പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ മൈക്കിൽ സൗത്ത് ഏഷ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിടെക്കിൽ ബിരുദം നേടിയിട്ടുണ്ട്. മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 സൗന്ദര്യ മത്സരത്തിലെ മൈക്കിളിന്റെ പങ്കാളിത്തം ഒരു സുപ്രധാന നാഴികക്കല്ല് കൂടി അടയാളപ്പെടുത്തി. കാരണം, ഹിജാബ് ധരിക്കാതെ റാംപിൽ ഇറങ്ങുന്ന പാകിസ്ഥാനിൽ നിന്നുള്ള ആദ്യ മോഡൽ കൂടിയാണ് മൈക്കിൽ.
advertisement
advertisement
ലോകമെമ്പാടുമുള്ള നിരവധി ഫാഷൻ ഡിസൈനർ മാരുമായും റോമ പ്രവർത്തിച്ചിട്ടുണ്ട്. തു സിന്ദഗി ഹേ, പ്യാരി നിമ്മോ എന്നിങ്ങനെയുള്ള സിനിമകളിലും ടെലിവിഷൻ പരിപാടികളിലും റോമ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിനും ദുബായ് ഫാഷൻ ഷോയിലും പാകിസ്ഥാനെ പ്രതിനിധീകരിച്ച് റോമ മൈക്കിൽ പങ്കെടുത്തിട്ടുണ്ട്.