Prateik Smita Patil | വിവാഹത്തിന് പിതാവ് രാജ് ബബ്ബറിനെയും ഭാര്യയേയും ക്ഷണിക്കാതെ മകൻ പ്രതീക്; കാരണം വിശദമാക്കിയപ്പോൾ

Last Updated:
രാജ് ബബ്ബർ - സ്മിത പാട്ടീൽ ദമ്പതികളുടെ ഏക മകനാണ് പ്രതീക് സ്മിതാ പാട്ടീൽ
1/6
പ്രതീക് രാജ് ബബ്ബർ എന്ന പേരിൽ നിന്നും ഒരു സുപ്രഭാതത്തിൽ ഇനി താൻ പ്രതീക് സ്മിതാ പാട്ടീലായി (Prateik Smita Patil) അറിയപ്പെടും എന്ന് പ്രഖ്യാപിച്ച നടൻ. പ്രിയ ബാനർജിയുമായുള്ള പ്രതീകിന്റെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. എന്നാൽ, വിവാഹത്തിൽ ഒരിടത്തും പ്രതീകിന്റെ പിതാവും മുതിർന്ന ബോളിവുഡ് നടനുമായ രാജ് ബബ്ബറിനെ കണ്ടില്ല. പലരും കാരണം അന്വേഷിച്ചു, ഒടുവിൽ പ്രതീക് തന്നെ രംഗത്തെത്തി അതിനുള്ള മറുപടിയും കൊടുത്തു. പേരിലെ മാറ്റത്തിലൂടെ പിതാവും മകനും തമ്മിലെ ബന്ധം വഷളായി എന്നതിന് ആരാധകർക്ക് മറ്റൊരുദാഹരണം ആവശ്യമില്ലായിരുന്നു

advertisement
2/6
നാദിറ ബബ്ബറുമായി വിവാഹിതനായിരിക്കെയാണ് അന്നാളുകളിൽ ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നായിക നടി സ്മിത പാട്ടീലുമായുള്ള രാജ് ബബ്ബറിന്റെ പ്രണയവും വിവാഹവും. എന്നാൽ, മകന്റെ ജനനത്തോടെ സംഭവിച്ച അണുബാധയെ തുടർന്ന് സ്മിതാ പാട്ടീൽ വിടവാങ്ങി. അമ്മയുടെ മരണശേഷം അമ്മയുടെ മാതാപിതാക്കളുടെ തണലിലാണ് പ്രതീക് വളർന്നത്. രാജ് ബബ്ബർ പിൽക്കാലത്ത് ആദ്യഭാര്യ നാദിറയുമായി ഒത്തുചേർന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ മകൻ പ്രതീക് പ്രിയ ബാനർജിയെ വിവാഹം ചെയ്തു. എന്നാൽ, മകന്റെ വിവാഹത്തിൽ പിതാവ് പങ്കെടുത്തില്ല (തുടർന്ന് വായിക്കുക)

3/6
മുംബൈയിൽ വച്ച് ഫെബ്രുവരി മാസത്തിലായിരുന്നു പ്രതീകിന്റെ വിവാഹം. പിതാവ് രാജ് ബബ്ബർ, അദ്ദേഹത്തിന്റെ മകൻ, മകൾ എന്നിവർ വിവാഹത്തിൽ പങ്കുകൊണ്ടില്ല എന്ന് പ്രതീക് വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തി വൈരാഗ്യം മൂലം സംഭവിച്ചതല്ല എന്ന് പ്രതീക് വിശദമാക്കുകയും ചെയ്തിരുന്നു. അമ്മ സ്മിതാ പാട്ടീലിന്റെ വീട്ടിൽ വച്ച് നടന്ന തീർത്തും സ്വകാര്യ ചടങ്ങിലാണ് പ്രതീക് പ്രിയയെ ജീവിത സഖിയാക്കിയത്. പ്രതീകിന്റെ രണ്ടാം വിവാഹമായിരുന്നു. എന്തുകൊണ്ട് പിതാവും അദ്ദേഹത്തിന്റെ കുടുംബവും ചടങ്ങിൽ പങ്കുകൊണ്ടില്ല എന്നതിന് പ്രതീക് പറയുന്ന കാര്യങ്ങൾ കേൾക്കാം

4/6
തന്റെ അമ്മയും പിതാവിന്റെ ഭാര്യ നാദിറയും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. തന്റെ അമ്മയുടെ വീട്ടിലേക്ക് അവരെ ക്ഷണിക്കുക അനുചിതമെന്ന് പ്രതീകിനു തോന്നിയിരുന്നു. 'എന്റെ അച്ഛന്റെ ഭാര്യയും എന്റെ അമ്മയും തമ്മിൽ നിരവധി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഒരു 38-40 വർഷങ്ങൾ മുൻപത്തെ മാധ്യമറിപ്പോർട്ടുകൾ ചികഞ്ഞാൽ, അതിൽ നിന്നും നിങ്ങൾക്ക് പലതും മനസിലാക്കാം. എന്റെ പിതാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മറ്റൊരു ചടങ്ങിലേക്ക് ക്ഷണിക്കാൻ പറ്റും. എന്നാൽ, അവർക്കിടയിൽ സംഭവിച്ചത് മുൻനിർത്തി ഇവിടേയ്ക്ക് വരുത്തുന്നത് അനുചിതമാകും...

5/6
അത് ശരിയല്ല എന്നറിയാം. ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. എന്നാലും, എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. എനിക്കല്ല, ഞാൻ ഇപ്പോഴും പണ്ടത്തേതു പോലെത്തന്നെയാണ്. ഞാൻ അവിടെ ആരെയെങ്കിലും ഒഴിവാക്കുകയായിരുന്നില്ല. എന്റെ അമ്മയെയും അവരുടെ ആഗ്രഹങ്ങളെയും ബഹുമാനിക്കുകയായിരുന്നു. എന്റെ പിതാവിനും അദ്ദേഹത്തിന്റെ ഭാര്യക്കും പങ്കെടുക്കാൻ കഴിയാതെ പോയതിൽ ഞാൻ ഖേദിക്കുന്നു. ഒരു സിംഗിൾ മദർ എന്ന നിലയിൽ എന്നെ വളർത്തിവലുതാക്കാൻ എന്റെയമ്മ വാങ്ങിയ വീട്ടിൽ. ഈ വീട്ടിൽ എന്നെ മാത്രം കൂടെക്കൂട്ടി സിംഗിൾ മദർ ആയി ജീവിക്കാനായിരുന്നു അവരുടെ ഉദ്ദേശം...
അത് ശരിയല്ല എന്നറിയാം. ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. എന്നാലും, എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. എനിക്കല്ല, ഞാൻ ഇപ്പോഴും പണ്ടത്തേതു പോലെത്തന്നെയാണ്. ഞാൻ അവിടെ ആരെയെങ്കിലും ഒഴിവാക്കുകയായിരുന്നില്ല. എന്റെ അമ്മയെയും അവരുടെ ആഗ്രഹങ്ങളെയും ബഹുമാനിക്കുകയായിരുന്നു. എന്റെ പിതാവിനും അദ്ദേഹത്തിന്റെ ഭാര്യക്കും പങ്കെടുക്കാൻ കഴിയാതെ പോയതിൽ ഞാൻ ഖേദിക്കുന്നു. ഒരു സിംഗിൾ മദർ എന്ന നിലയിൽ എന്നെ വളർത്തിവലുതാക്കാൻ എന്റെയമ്മ വാങ്ങിയ വീട്ടിൽ. ഈ വീട്ടിൽ എന്നെ മാത്രം കൂടെക്കൂട്ടി സിംഗിൾ മദർ ആയി ജീവിക്കാനായിരുന്നു അവരുടെ ഉദ്ദേശം,' പ്രതീക് പറഞ്ഞു
advertisement
6/6
അത് തന്റെയും എന്റെ ഭാര്യയുടെയും ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്നും പ്രതീക്. ഇപ്പോൾ ഒന്നിച്ചൊരു ജീവിതം ആരംഭിച്ചതിന്റെ സന്തോഷം പ്രിയയും പ്രതീകും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഇടയ്ക്കിടെ പങ്കിടാറുണ്ട്. ആദ്യ വിവാഹത്തിൽ നിന്നും ജൂഹി, ആര്യ എന്നിവരുടെ പിതാവാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ രാജ് ബബ്ബർ

കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ

  • മതിയഴകൻ അറസ്റ്റിലായതോടെ വിജയിയുടെ കരൂർ റാലി ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

  • വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചതായി പൊലീസ് റിപ്പോർട്ട്.

  • പരിപാടി മനഃപൂർവം വൈകിച്ചതാണ് കൂടുതൽ ആളുകൾ എത്താൻ കാരണമായതെന്ന് എഫ്ഐആറിൽ പറയുന്നു.

View All
advertisement