Priya Mohan | 'എന്തിന് ജീവിച്ചിരിക്കുന്നു, വസ്ത്രം മാറാൻ പോലും പറ്റാത്ത അവസ്ഥ'; അപൂർവ രോഗത്തെ കുറിച്ച് പ്രിയാ മോഹൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഈ രോഗം കൂടുതലും ചെറുപ്പക്കാർക്കാണ് വരുന്നതെന്ന് പ്രിയ പറഞ്ഞു
advertisement
ശരീരമാസകലം പേശികൾക്കും സന്ധികൾക്കും വേദനയുണ്ടാക്കുന്ന അപൂർവ രോഗമായ ഫൈബ്രോമയാൾജിയ തന്നെ ബാധിച്ചെന്നാണ് പ്രിയ മോഹന്റെ വെളിപ്പെടുത്തൽ. ചലന ശേഷിയിൽ നേരിയ കുറവ്, ദൈനംദിന കാര്യങ്ങൾ പോലും സ്വന്തമായി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് പ്രിയക്കിപ്പോൾ. ക്ഷീണം, വേദന, ഉറക്കമില്ലായ്മ, ഡിപ്രഷൻ തുടങ്ങിയ അവസ്ഥകളെല്ലാം ഇതോടനുബന്ധിച്ച് ഉണ്ടായെന്നുമാണ് പ്രിയ പറയുന്നത്. ഭർത്താവ് നിഹാലിനോടൊപ്പം സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
advertisement
രോഗാവസ്ഥയെ കുറിച്ചു പറയുമ്പോൾ നിയന്ത്രിക്കാനാകാതെ പ്രിയ മോഹൻ കരയുകയായിരുന്നു. കട്ടിലിൽ നിന്നും എഴുന്നേൽക്കണമെങ്കിൽ വസ്ത്രം മാറണമെങ്കിൽ ഒന്ന് പുറം ചൊറിയണമെങ്കിൽ പോലും ഇപ്പോൾ തനിക്ക് പരസഹായം വേണമെന്നാണ് പ്രിയയുടെ വാക്കുകൾ. കൈകൊണ്ട് ഒരു പ്ലേറ്റ് പോലും എടുക്കാൻ സാധിക്കാത്തതിനാൽ എന്തിനാണ് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് പലതവണ തനിക്ക് തോന്നിയെന്നും നടി വ്യക്തമാക്കുന്നു.
advertisement
കൂടുതലും ട്രാവൽ ബ്ലോഗിങ്ങാണ് പ്രിയയും രാഹുലും പങ്കുവയ്ക്കുന്നത്. ഈ രോഗാവസ്ഥ കാരണം അതുപോലും കൃത്യമായി ചെയ്യാൻ കഴിയുന്നില്ലെന്നാണ് നടിയുടെ വാക്കുകൾ. വിദേശത്ത് ഒരിക്കൽ യാത്ര പോയപ്പോഴാണ് ഈ രോഗത്തെ കുറിച്ച് മനസിലാക്കിയത്. രാത്രി കുളിച്ചുകൊണ്ടിരിക്കുകയാണ്, പെട്ടെന്ന് തലയടിച്ച് ബാത്ത്റൂമിൽ വീണു. എന്നാൽ, എഴുന്നേൽക്കാൻ കഴിഞ്ഞില്ല. സാധാരണ ഒരാൾ വീണ് കഴിഞ്ഞാൽ കൈ കുത്തി എഴുന്നേൽക്കാനൊക്കെ സാധിക്കും തനിക്ക് അതിനും കഴിയാതായതോടെയാണ് രോഗാവസ്ഥ മനസിലായതെന്ന് പ്രിയ വ്യക്തമാക്കി.
advertisement
രാത്രി ആയതുകൊണ്ട് അന്ന് ഇക്കാര്യം ആരെയും അറിയാക്കാതെ കിടന്നു. പിറ്റേന്ന് നല്ല ശരീര വേദനയൊക്കെ ഉണ്ടായിരുന്നു. ഒരു ദിവസം ദിലുവിന്റെ മുമ്പിൽവച്ച് വീണപ്പോഴാണ് ദിലുവും ഈ അവസ്ഥ നേരിട്ടു കാണുന്നത്. പിന്നെ ആളുകളുടെ മുന്നിൽ വച്ചൊക്കെ വീണിട്ടുണ്ട്. ഈ അവസ്ഥയിൽ ചികിത്സ നേടിയില്ലെങ്കിൽ പിന്നെ ഡിപ്രഷനിലേക്കാകും ആ രോഗി പോകുന്നതെന്ന് നടി പറയുന്നു.
advertisement
ഈ രോഗത്തെ മാനസിക ഉത്കണ്ഠ കൊണ്ടു വരുന്ന അസുഖമാണെന്നു പറഞ്ഞ് പലരും അവഗണിക്കാറുണ്ട്. അത് തെറ്റാണെന്നും ഇതും ഗുരുതരമായ ഒരു രോഗം തന്നെയാണെന്നും ഡോക്ടറെ പോയി കണ്ടതിന് ശേഷം മാത്രമാണ് ചികിത്സ ആരംഭിക്കണമെന്നും നടി വ്യക്തമാക്കുന്നുണ്ട്. 90 ശതമാനവും സ്ത്രീകൾക്കാണ് ഈ രോഗം വരുന്നത്. കൂടുതലും ചെറുപ്പക്കാരിലാണ് കണ്ടു വരുന്നതെന്നും ഇരുവരും പറഞ്ഞു.
advertisement