Ravi Mohan | വിവാഹമോചന കേസ് തീർന്നിട്ടില്ല, അപ്പോഴേക്കും... നടൻ രവി മോഹൻ ഗായിക കെനിഷയുമായി ക്ഷേത്ര ദർശനം നടത്തി

Last Updated:
പുറത്തുവന്ന ചിത്രത്തിൽ രവിയും കെനിഷയും കഴുത്തിൽ പുഷ്പഹാരം ധരിച്ചിട്ടുളളതായി കാണാം
1/6
രവി മോഹൻ അഥവാ നടൻ ജയം രവിയുടെ വിവാഹമോചന നടപടികൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഭാര്യ ആരതിയിൽ നിന്നും വിവാഹമോചനം വേണമെന്ന ആവശ്യം രവി മോഹൻ മുന്നോട്ടുവച്ചിരുന്നു. എന്നാലിക്കാര്യം താനറിയാതെ രവി നടത്തിയ നീക്കം എന്നായിരുന്നു ആരതിയുടെ പക്ഷം. ഇതിനിടെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ അടുപ്പം ഗോസിപ് കോളങ്ങളിൽ ഇടംപിടിച്ചു. കെനിഷാ ഫ്രാൻസിസ് രവി മോഹന്റെ സുഹൃത്ത് എന്ന നിലയിൽ പരിചയപ്പെടുത്തിയിരുന്നു എങ്കിലും, ഇവർ അടുത്തിടെ പുലർത്തുന്ന അടുപ്പം കാര്യങ്ങൾ മറ്റൊരു വഴിക്കെന്ന നിലയിൽ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുകയാണ്
രവി മോഹൻ (Ravi Mohan) അഥവാ നടൻ ജയം രവിയുടെ (Jayam Ravi) വിവാഹമോചന നടപടികൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഭാര്യ ആരതിയിൽ നിന്നും വിവാഹമോചനം വേണമെന്ന ആവശ്യം രവി മോഹൻ മുന്നോട്ടുവച്ചിരുന്നു. എന്നാലിക്കാര്യം താനറിയാതെ രവി നടത്തിയ നീക്കം എന്നായിരുന്നു ആരതിയുടെ പക്ഷം. ഇതിനിടെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ അടുപ്പം ഗോസിപ് കോളങ്ങളിൽ ഇടംപിടിച്ചു. കെനിഷാ ഫ്രാൻസിസ് രവി മോഹന്റെ സുഹൃത്ത് എന്ന നിലയിൽ പരിചയപ്പെടുത്തിയിരുന്നു എങ്കിലും, ഇവർ അടുത്തിടെ പുലർത്തുന്ന അടുപ്പം കാര്യങ്ങൾ മറ്റൊരു വഴിക്കെന്ന നിലയിൽ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുകയാണ്
advertisement
2/6
തമിഴ്നാട്ടിലെ പ്രശസ്തമായ കുന്ദ്രക്കുടി മുരുകൻ ക്ഷേത്രത്തിൽ കെനിഷാ ഫ്രാൻസിസിന്റെ ഒപ്പം ജയം രവി ദർശനം നടത്തിയ വിവരമാണ് പുറത്തുവന്നത്. ഇവിടുത്തെ പൂജാരിമാർക്കൊപ്പം രണ്ടുപേരും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനു മുൻപ് തമിഴ് ചലച്ചിത്ര നിർമാതാവിന്റെ മകളുടെ വിവാഹത്തിൽ കെനിഷയുമായി കൈപിടിച്ചു നടന്നു നീങ്ങുന്ന രവി മോഹന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ അധിക സമയമെടുത്തില്ല. ഇതിനു പിന്നാലെ രവിയുമായി അകന്നു ജീവിക്കുന്ന ഭാര്യ ആരതി ഒരു നീണ്ട പ്രസ്താവനയുമായി അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ എത്തിച്ചേർന്നിരുന്നു (തുടർന്ന് വായിക്കുക)

3/6
ക്ഷേത്ര ദർശനത്തിനു പിന്നാലെ പുറത്തുവന്ന ചിത്രത്തിൽ രവിയും കെനിഷയും കഴുത്തിൽ പുഷ്പഹാരം ധരിച്ചിട്ടുളളതായി കാണാം. ഷർട്ടും ജീൻസ് പാന്റുമാണ് രവിയുടെ വേഷം. കെനിഷ കുർത്ത ധരിച്ചിരിക്കുന്നു. ഇതിനു തൊട്ടുപിന്നാലെ രവി മോഹന്റെ പേരിലെ സ്റ്റുഡിയോയുടെ ലോഗോ പുറത്തിറക്കിയിരുന്നു. രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിലെ സ്റ്റുഡിയോ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരംഭിച്ചത്
ക്ഷേത്ര ദർശനത്തിനു പിന്നാലെ പുറത്തുവന്ന ചിത്രത്തിൽ രവിയും കെനിഷയും കഴുത്തിൽ പുഷ്പഹാരം ധരിച്ചതായി കാണാം. ഷർട്ടും ജീൻസ് പാന്റുമാണ് രവിയുടെ വേഷം. കെനിഷ കുർത്ത ധരിച്ചിരിക്കുന്നു. ഇതിനു തൊട്ടുപിന്നാലെ രവി മോഹന്റെ പേരിലെ സ്റ്റുഡിയോയുടെ ലോഗോ പുറത്തിറക്കിയിരുന്നു. രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിലെ സ്റ്റുഡിയോ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരംഭിച്ചത്
advertisement
4/6
പോയവർഷം സെപ്റ്റംബർ മാസത്തിലാണ് രവി മോഹൻ ഭാര്യ ആരതിയിൽ നിന്നും പിരിയുന്നതായുള്ള ഊഹാപോഹങ്ങൾക്ക് സ്ഥിരീകരണം നൽകിയത്. 2009ൽ വിവാഹം ചെയ്ത ദമ്പതികൾക്ക് രണ്ടാണ്മക്കളുണ്ട്. രവി ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുന്ന വിവരം പോലും താനറിഞ്ഞിരുന്നില്ല എന്ന് ആരതി പിന്നീട് വ്യക്തമാക്കി. ഗായികയും ഹീലറുമായ കെനിഷ ഫ്രാൻസിസിന്റെ ഒപ്പം വിവാഹച്ചടങ്ങിൽ രവി മോഹൻ പങ്കെടുത്ത ശേഷം ആരതി രവി പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, രണ്ടു കുഞ്ഞുങ്ങളുമായി താൻ തനിയെ ജീവിക്കുന്നതും, രവി അവരുടെ കാര്യങ്ങൾ അന്വേഷിക്കാതിരിക്കുന്നതും മറ്റും അവർ വിവരിച്ചിരുന്നു 

5/6
എന്നാൽ, മക്കളെ കാണാൻ പോലും തന്നെ അനുവദിക്കാറില്ല എന്നും, അവർക്ക് ചുറ്റും ബൗൺസർമാർ ഉണ്ടാവും എന്നുമാണ് രവി മോഹന്റെ ഭാഷ്യം. ആരതിയുമായി പിരിഞ്ഞ സമയത്തെല്ലാം തന്റെ വസ്തുവകകൾ അവർ കൈവശം വച്ചിരിക്കുന്നു എന്നല്ലാതെ മക്കളുടെ ചുമതലയെ കുറിച്ച് രവി മോഹൻ പരാതി ഉന്നയിച്ചിരുന്നില്ല. ഭാര്യയുമായി പിരിഞ്ഞു എന്ന് പറഞ്ഞ ശേഷം, രവി മോഹൻ തന്റെ അതുവരെയുള്ള സ്ക്രീൻ നാമമായ ജയം രവി ഉപേക്ഷിച്ചിരുന്നു. നിലവിൽ നടന്നുവരുന്ന അവരുടെ വിവാഹമോചന നടപടിയെക്കുറിച്ചും വാർത്ത പുറത്തുവരുന്നുണ്ട്

6/6
രവിയിൽ നിന്നും വിവാഹമോചനം നേടുന്നുവെങ്കിൽ, ജീവനാംശമായി ഒരു മാസം 40 ലക്ഷം രൂപ നൽകണമെന്ന് ആരതി ആവശ്യപ്പെട്ട വിവരവും പുറത്തുവന്നിരുന്നു. ആരതിയെ കുറിച്ച് രവി രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ രവിയും ആരതിയും അവരുടെ വ്യക്തി ജീവിതത്തെപ്പറ്റി നടത്തുന്ന പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണം എന്ന് രണ്ടുപേർക്കും മദ്രാസ് ഹൈക്കോടതിയുടെ നിർദേശമുണ്ട്

യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍

  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement