Diya Krishna | ഇതാണ് മകനേ 'രാജയോഗം' ; ദിയ കൃഷ്ണയുടെ മകന് ജനിച്ചയുടൻ ലഭിച്ച പകരംവയ്ക്കാനില്ലാത്ത സൗഭാഗ്യം

Last Updated:
ഇത് പണം നൽകി വാങ്ങാൻ കഴിയാത്ത സൗഭാഗ്യം. ദിയ കൃഷ്ണയുടെ മകന് പക്ഷേ, അത് അവകാശപ്പെടാം
1/6
ഒന്നും രണ്ടുമല്ല, അഞ്ചു പെണ്ണുങ്ങൾ കൂടിയ പെൺപെരുമയുടെ പേരിൽ പ്രശസ്തമായ തിരുവനന്തപുരത്തെ 'സ്ത്രീ' വീട്ടിലേക്കാണ് ദിയ കൃഷ്ണ, അശ്വിൻ ഗണേഷ് ദമ്പതിമാരുടെ കുഞ്ഞുമകന്റെ കടന്നു വരവ്. ഇനി അപ്പൂപ്പൻ കൃഷ്ണകുമാറിന്റെ ടീമിൽ ചേരാൻ ഇനി നീഓം അശ്വിൻ കൃഷ്ണ അഥവാ 'ലിറ്റിൽ മാൻ' കൂടി. മുത്തച്ഛനായതിന്റെ ത്രില്ലിൽ കൃഷ്ണകുമാറും മുത്തശ്ശിയായതിന്റെ ആവേശത്തിൽ സിന്ധു കൃഷ്ണയും. കൂടാതെ ഒരു വല്യമ്മയും രണ്ട് ഇളയമ്മമാരും. അടുത്ത തലമുറയിലെ ആദ്യത്തെ അംഗമാണ് ദിയയുടെയും അശ്വിന്റെയും മകൻ. അശ്വിന്റെ വീട്ടിലും കഥയിൽ വലിയ മാറ്റമൊന്നുമില്ല. അടുത്ത തലമുറയിലെ ആദ്യത്തെ ആൺതരിയാണ് അശ്വിന്റെ മകൻ

advertisement
2/6
ദിയയുടെ ഗർഭകാല വിശേഷങ്ങൾ അവരുടെ ഫോളോവേഴ്‌സും ആരാധകരും ഇൻസ്റ്റഗ്രാം പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും അറിഞ്ഞു കാണും. കുഞ്ഞു വരാൻ പോകുന്ന ത്രിൽ ദിയക്കും അശ്വിനും മാത്രമല്ല, രണ്ടുപേരുടെയും കുടുംബങ്ങൾക്കും ഉണ്ടായിരുന്നു. അശ്വിന്റെ ചേട്ടനും ചേടത്തിയമ്മയ്ക്കും ഒരു മകളാണുള്ളത്. എന്നാൽ, തനിക്ക് പിറക്കാൻ പോകുന്നത് ആൺകുട്ടിയാവണം എന്ന ആഗ്രഹം മനസിലുള്ളതായി അശ്വിൻ ഗണേഷ് ഒരിക്കൽ പറഞ്ഞിരുന്നു. അശ്വിന്റെ അമ്മ, അഥവാ ദിയയുടെ സ്വന്തം 'മാമിയാർ', മരുമകൾക്ക് ഗർഭകാലത്തേക്കുള്ള പലഹാരങ്ങൾ സ്വന്തം കൈകൊണ്ട് ഉണ്ടാക്കി നൽകിയാണ് പരിപാലിച്ചത്‌ (തുടർന്ന് വായിക്കുക)

3/6
ദിയ കൃഷ്ണയുടെ വീട്ടിലാകട്ടെ, കുഞ്ഞുവാവയുടെ അമ്മൂമ്മയും ആന്റിമാരും സംഘം ചേർന്ന് നേരെ പോയത് ചെന്നൈയിലേക്ക്. പിറക്കാൻ പോകുന്ന കുഞ്ഞ് ആണായാലും പെണ്ണായാലും, ആവശ്യമുള്ള കുഞ്ഞുടുപ്പുകളും ബേബി പ്രൊഡക്ടുകളും നിറച്ച വലിയ പെട്ടികളും സഞ്ചികളുമായാണ് അവർ തിരിച്ചു നാട്ടിലേക്ക് വണ്ടികയറിയത്. തീരെ ചെറിയ കുഞ്ഞുങ്ങളുടെ കാര്യമാവുമ്പോൾ, ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരുപോലത്തെ വസ്ത്രങ്ങൾ ഇണങ്ങും എന്നത് കൊണ്ട് തിരഞ്ഞെടുപ്പിൽ കണിശത ഇല്ലായിരുന്നു. ഇതിന്റെ വ്ലോഗുകൾ ഒന്നിലേറെ ഉണ്ട്. അത് കുടുംബാംഗങ്ങളുടെ യൂട്യൂബ് ചാനലിൽ കാണാം. എന്നാൽ, ഈ സമ്മാനങ്ങൾക്കും സെലിബ്രിറ്റി സ്റ്റാറ്റസിനും മുകളിൽ ചില കാര്യങ്ങൾക്ക് കൂടിയർഹനാണ് ദിയയുടെ മകൻ

4/6
നന്നേ ചെറുപ്പത്തിൽ വിവാഹിതരായവരാണ് കൃഷ്ണകുമാറും സിന്ധുവും. അധികം വൈകാതെ തന്നെ അമ്മു എന്ന് വിളിക്കുന്ന മൂത്തമകൾ അഹാന കൃഷ്ണ പിറന്നു. അന്ന് സിന്ധുവിന്റെ അച്ഛനും അമ്മയും ചെറുപ്പമായിരുന്നു. വിദേശത്തു വളർന്ന സിന്ധുവും നാട്ടിൽ വളർന്ന കൃഷ്ണകുമാറും പരിചയപ്പെടാനും ഇഷ്‌ടത്തിലാവാനും വിവാഹം ചെയ്യാനുമായിരുന്നു നിയോഗം. എന്നാൽ, കൃഷ്ണകുമാറിന്റെ അച്ഛനമ്മമാർ നേരെ തിരിച്ചായിരുന്നു. അവർ ഏറെ പ്രായം ചെന്നശേഷം പിറന്ന മകനാണ് കൃഷ്ണകുമാർ. അതിനാൽ, സിന്ധു ഒരു കൊച്ചുകുട്ടിയെന്ന പോലെയായിരുന്നു കൃഷ്ണകുമാറിന്റെ അച്ഛനമ്മമാർക്ക്

5/6
ദിയ കൃഷ്ണയുടെ കാര്യത്തിലും വലിയ മാറ്റമില്ല. ഇരുപതുകളുടെ പകുതി പിന്നിട്ടപ്പോൾ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിവാഹിതരായി. പോയവർഷം സെപ്റ്റംബർ മാസത്തിൽ തിരുവനന്തപുരത്തെ സ്റ്റാർ ഹോട്ടലായിരുന്നു വിവാഹവേദി. അധികം വൈകാതെ കുഞ്ഞതിഥി വരാൻപോകുന്ന സന്തോഷം ദിയ ആരാധകരുമായി പങ്കിട്ടു. അതിനും മുൻപേ പലരും ദിയയുടെ മുഖത്തെ ഗ്ലോ കണ്ടുപിടിച്ച്, ദിയ ഗർഭിണിയല്ലേ എന്ന ചോദ്യമുയർത്തിയിരുന്നു. അന്നൊന്നും ദിയ വ്യക്തമായി മറുപടി കൊടുത്തില്ല. ഇന്നിപ്പോൾ, സെലിബ്രിറ്റി ഗ്ലാമറിന്റെ ഒത്തനടുവിൽ മാത്രമായല്ല, ദിയ-അശ്വിൻ ദമ്പതികളുടെ മകൻ പിറന്നത്

6/6
ദിയയുടെ മകനെ സ്വീകരിക്കാൻ എത്തിയത് മൂന്നു തലമുറകളാണ്. എത്ര വിലകൊടുക്കാനും ഉണ്ട് എന്ന് പറഞ്ഞാൽപ്പോലും, വളരെ കുറച്ചുപേർക്ക് മാത്രം ഇക്കാലത്ത് ലഭിക്കുന്ന സൗഭാഗ്യം. സിന്ധുവിന്റെ അച്ഛനമ്മമാർ, ദിയയെ പ്രവേശിപ്പിച്ചിട്ടുള്ള സ്വകാര്യ ആശുപത്രിയുടെ സ്യൂട്ട് റൂമിലുണ്ട്. മകൾക്കും മരുമകനും ഒപ്പമിരുന്ന്, കൊച്ചുമകളുടെ കുഞ്ഞിനെ താലോലിക്കാൻ സുകൃതം സിദ്ധിച്ചിരിക്കുകയാണ് ഈ മുതുമുത്തച്ഛനും മുതുമുത്തശ്ശിക്കും. സിന്ധുവിന്റെ അനുജത്തി സിമിയുടെ കൊച്ചുമകനും ഈ കുടുംബത്തിൽ പിറന്നുവെങ്കിലും, കുഞ്ഞ് അൽപ്പം വളർന്ന ശേഷമാണ് അമ്മ തൻവി കുട്ടിയുമായി കാനഡയിൽ നിന്നും നാട്ടിൽ എത്തിയതെന്ന് മാത്രം

India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി

  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement