'അമ്മയുടെ ശബ്ദം പൂര്‍ണമായും പോയി'; താര കല്യാണിന്‍റെ ശരിക്കുമുള്ള രോഗത്തെ കുറിച്ച് മകൾ സൗഭാഗ്യ വെങ്കിടേഷ്
- Published by:Vishnupriya S
- news18-malayalam
Last Updated:
'ഇപ്പോള്‍ ശരിക്കും എന്താണ് അമ്മയുടെ ശബ്ദത്തിന്റെ പ്രശ്നമെന്ന് കണ്ടെത്തിയിരിക്കുകയാണ്'
advertisement
മുമ്പ് താരയ്ക്ക് തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് ശബ്ദം പതിയെ നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് താര കല്യാൺ വ്യക്തമാക്കുന്നു. താരയ്ക്ക് വേണ്ടി മകള്‍ സൗഭാഗ്യയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. അമ്മയുടെ രോഗത്തെ കുറിച്ച് വ്യക്തമാക്കുകയാണ് സൗഭാഗ്യ.
advertisement
'വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്നമായിരിക്കും എന്നൊക്കെയാണ് കരുതിയത്. പല ചികിത്സകളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷം അമ്മയ്ക്ക് തൈറോയിഡിന്റെ സര്‍ജറി ചെയ്തിരുന്നു. എന്നിട്ടും ശബ്ദത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഇപ്പോള്‍ ശരിക്കും എന്താണ് അമ്മയുടെ ശബ്ദത്തിന്റെ പ്രശ്നമെന്ന് കണ്ടെത്തിയിരിക്കുകയാണ്', സൗഭാഗ്യ പറഞ്ഞു.
advertisement
'സ്പാസ് മോഡിക് ഡിസ്ഫോണിയ'എന്ന രോഗാവസ്ഥയാണിത്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്നോര്‍മല്‍ ആവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്റ്റേജിലാണ് താര കല്യാണുള്ളത്. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള സ്ട്രെയിന്‍ ആണ് അമ്മയ്ക്കെന്നും എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നും അതുകൊണ്ട് തന്നെ ഇതിന് കൃത്യമായൊരു മരുന്നുമില്ലെന്നും സൗഭാഗ്യ പറയുന്നു.
advertisement
ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഒരു വഴി ബോട്ടോക്സ് ആയിരുന്നു. അത് ചെയ്ത സമയത്തായിരുന്നു അമ്മമ്മയുടെ മരണം. അമ്മമ്മയുടെ മരണത്തോടെ വിശ്രമിക്കാനോ കെയര്‍ ചെയ്യാനോ സാധിച്ചില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും സ്ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ ഈ അവസ്ഥ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നു. പിന്നീടുള്ള വഴി സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു നില്‍ക്കുന്ന സ്റ്റേജ് ആണെന്നും സൗഭാഗ്യ പറയുന്നു.
advertisement
മൂന്നാഴ്ച കൂടി കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സൗഭാഗ്യ പറയുന്നു. പക്ഷേ ശബ്ദം തിരിച്ചു കിട്ടിയാലും ചെറിയ വ്യത്യാസമുള്ള ശബ്ദമായിരിക്കും, കൂടാതെ പാട്ട് പാടാനൊന്നും സാധിക്കില്ല. കേരളത്തില്‍ നിരവധി പേരില്‍ ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. ജീവന് ഭീഷണിയുള്ള രോഗമല്ലിത്. പക്ഷേ കുറച്ച് പെയിന്‍ഫുള്‍ ആണ്. സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്ക് പെട്ടെന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള ബുദ്ധിമുട്ട് ഉണ്ടാവുമെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.