'ആ സമയം എത്തിയിരിക്കുന്നു'; യാത്ര പറഞ്ഞ് BTS ബാൻഡിലെ മൂന്നാമനും

Last Updated:
വൈകാരികമായ ഒരു കുറിപ്പോടെയാണ് സുഗ ബിടിഎസ് ആർമിയോട് യാത്ര പറഞ്ഞത്
1/7
 ആരാധകരെ സങ്കടക്കടലിലാക്കി ബിടിഎസ് ബാൻഡിലെ മൂന്നാമനും യാത്ര പറയുകയാണ്. ദക്ഷിണ കൊറിയയിൽ പുരുഷന്മാർക്ക് നിർബന്ധിതമായ സൈനിക സേവനത്തിനാണ് ബിടിഎസ് താരങ്ങൾ ഓരോരുത്തരായി യാത്ര പറയുന്നത്.

advertisement
2/7
 നേരത്തേ, ജിൻ, ജെ-ഹോപ്പ് എന്നീ താരങ്ങൾ സൈനിക സേവനത്തിന് പോയിരുന്നു. ഇപ്പോൾ അവർക്കു പിന്നാലെ സുഗയും യാത്ര പറഞ്ഞിരിക്കുകയാണ്. സൈനിക സേവനത്തിന് പോകുന്നതിന് മുമ്പായി ആരാധകരോട് സുഗ യാത്ര പറഞ്ഞു കഴിഞ്ഞു.

3/7
 വൈകാരികമായ ഒരു കുറിപ്പോടെയാണ് സുഗ ബിടിഎസ് ആർമിയോട് യാത്ര പറഞ്ഞത്. ഒടുവിൽ ആ സമയം എത്തി എന്ന കുറിപ്പോടെയാണ് ദക്ഷിണ കൊറിയയിലെ സോഷ്യൽമീഡിയയായ വിവേഴ്സിൽ സുഗ തുടങ്ങിയത്.

4/7
 സൈനിക സേവനം പൂർത്തിയാക്കി താൻ മടങ്ങി വരും. എല്ലാവരേയും 2025 ൽ വീണ്ടും കാണാം. ഇങ്ങനെയായിരുന്നു താരത്തിന്റെ കുറിപ്പ്. സുഗയുടെ യാത്രാ കുറിപ്പ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

5/7
 എത്രയും വേഗം സൈനിക സേവനം പൂർത്തിയാക്കി പ്രിയ താരങ്ങളെല്ലാം മടങ്ങിയെത്തുന്നതിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകർ മറുപടിയായി പറഞ്ഞത്. വെള്ളിയാഴ്ച്ചയാണ് സുഗയുടെ സൈനിക സേവനം ആരംഭിക്കുന്നത്.

6/7
 സൈനിക സേവന സമയത്ത് ബിടിഎസ് താരങ്ങളെ സന്ദർശിക്കാൻ ആരാധകർ ശ്രമിക്കരുതെന്നും താരത്തെ യാത്രയയക്കാൻ ആരും എത്തരുതെന്നും ഏജൻസിയായ ബിഗ് ഹിറ്റ് അഭ്യര‍്ത്ഥിച്ചിരുന്നു.

7/7
 സുഗയ്ക്കു പിന്നാലെ, ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നീ ബിടിഎസ് താരങ്ങളും സൈനിക സേവനത്തിനായി ഉടൻ യാത്ര തിരിക്കും. സൈനിക സേവനം പൂർത്തിയാക്കി 2025 ഓടെ താരങ്ങളെല്ലാം വീണ്ടും ഒന്നിക്കും.

ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement