'ഇത് മക്കളുടെ ഇഷ്ടം'; ടെലിവിഷൻ താരങ്ങള്‍ ദിവ്യ ശ്രീധരും ക്രിസ് വേണുഗോപാലും വിവാഹിതരായി
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒട്ടേറെ സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ ക്യാരക്ടർ വേഷങ്ങളില്‍ തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ
advertisement
advertisement
advertisement
ഇപ്പോളിതാ ഇരുവരുടെയും പ്രണയ വിശേഷം തുറന്ന് പറയുകയാണ് ദിവ്യ. വിവാഹമോചനം കഴിഞ്ഞ് ആകെ ബുദ്ധിമുട്ടി നില്‍ക്കുമ്പോളാണ് ക്രിസിനെ പരിചയപ്പെടുന്നത്. ‘ഏട്ടാ എനിക്ക് ലൈഫില്‍ മുന്നോട്ട് പോകാന്‍ ഒരു ക്ലാസ് എടുത്ത് തരുമോ’ എന്നാണ് ആദ്യം ചോദിച്ചത് . കൂടുതല്‍ സംസാരിച്ചപ്പോള്‍ ആശ്വാസം കിട്ടിയെന്നും പിന്നീട് വിവാഹത്തിലേക്ക് എത്തിയതെന്നും ദിവ്യ പറയുന്നു.
advertisement
ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. തുടർന്ന് മക്കളുമായി ആലോചിച്ച ശേഷം വിവാഹവുമായി മുന്നോട്ടു പോകാൻ ദിവ്യ തീരുമാനിക്കുകയായിരുന്നു. ‘‘ആദ്യം ഏട്ടനെ കാണുമ്പോൾ ഒരു ഭയം ആയിരുന്നു. എന്നാൽ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തു. ഏട്ടൻ തമാശ ആണോ പറയുന്നത് എന്നായിരുന്നു ഞാൻ ചോദിച്ചത്. കാരണം ഏട്ടൻ ഏതു നിലയിൽ നിൽക്കുന്ന ആളാണ് എന്ന് എനിക്ക് അറിയാം. എന്നാൽ പിന്നെ ആള് സീരിയസ് ആണെന്ന് മനസിലായി. അപ്പോൾ മോളോട് ചോദിക്കണം എന്നാണ് ഞാൻ പറഞ്ഞത്.
advertisement
മക്കൾ എന്റെ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ ഞാൻ എത്തിയത്. ആദ്യ വിവാഹം പരാജയം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാൽ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ട്.’’ ദിവ്യ പറയുന്നു.
advertisement
"മക്കളെ സേഫ് ആക്കി കഴിഞ്ഞ് എനിക്ക് എവിടെ എങ്കിലും തീർത്ഥാടനത്തിന് പോകണമെന്നാണ് ദിവ്യ എന്നോട് പറഞ്ഞത്. എനിക്ക് വേറെ ഒന്നും വേണ്ട. എനിക്ക് തീർത്ഥാടനം ഇഷ്ടമാണ്. ഡ്രൈവറെ വേണമെങ്കിൽ പറഞ്ഞോ എന്ന് ഞാനും മറുപടി പറഞ്ഞു. അങ്ങനെ ഡ്രൈവറാവണോ കൂടെ യാത്ര ചെയ്യുന്ന ആളാകണോന്ന് തീരുമാനം എടുത്ത് രണ്ട് ദിവസത്തിലാണ്", എന്ന് ക്രിസ് വേണുഗോപാലും മറുപടി നൽകി.