'ഹലോ നൻപൻ ആൻഡ് നൻപീസ്' ഇങ്ങനെയൊരു കുറിപ്പ് ദളപതി വിജയിയുടെ ഫോട്ടോയ്ക്കൊപ്പം വന്നതോടെ ഇൻസ്റ്റഗ്രാമിനെ ഇളക്കിമറിച്ചുള്ള ആവേശമായിരുന്നു പിന്നെ നടന്നത്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നുകൊണ്ട് വിജയിയുടെ മാസ് എൻട്രിയായിരുന്നു അത്.
2/ 8
ഏപ്രിൽ രണ്ടിന് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന താരത്തിന്റെ നിലവിലെ ഫോളോവേഴ്സിന്റെ എണ്ണം 5.9 മില്യണാണ്. ഇൻസ്റ്റഗ്രാമിലെ എൻട്രിയിൽ റെക്കോർഡ് വേഗത്തിലാണ് താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം പത്ത് ലക്ഷം കടന്നത്.
3/ 8
വെറും 99 മിനുട്ടിനുള്ളിലാണ് ഫോളോവേഴ്സിന്റെ എണ്ണം പത്ത് ലക്ഷം കടന്നത്. ഈ സമയത്തിനുള്ളിൽ ഒരു മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് വിജയ്.
4/ 8
മിനുട്ടുകൾക്കുള്ളിൽ റെക്കോർഡ് വേഗത്തിൽ 1 മില്യൺ ഫോളോവേഴ്സിനെ നേടിയ ലോകത്തിലെ മൂന്നാമത്തെ താരവും വിജയ് ആണ്. വിജയിയുടെ മുന്നിലുള്ളത് വെറും രണ്ടേ രണ്ടു പേർ.
5/ 8
കെ-പോപ്പ് സംഗീത ബാൻഡായ ബിടിഎസ് താരം വി എന്ന കിം തേഹ്യൂങ്, ഹോളിവുഡ് താരം ആഞ്ജലീന ജോളി എന്നിവരാണ് അക്കൗണ്ട് തുറന്ന് കുറഞ്ഞ സമയത്തിനുള്ളിൽ 1 മില്യൺ ഫോളോവേഴ്സിനെ നേടിയത്.
6/ 8
ആദ്യ പോസ്റ്റിട്ട് 24 മണിക്കൂറിനുള്ളിൽ വിജയിയുടെ ഫോളോവേഴ്സ് 4.5 മില്യൺ കടന്നിരുന്നു. വിജയിയുടെ പോസ്റ്റിന് ലഭിച്ച ലൈക്ക് 50 ലക്ഷവും കടന്നു.
7/ 8
2021 ഡിസംബർ 6 നാണ് ബിടിഎസ് താരങ്ങൾ ഇൻസ്റ്റഗ്രാമിൽ എത്തുന്നത്. അക്കൗണ്ട് ആരംഭിച്ച് 43 മിനുട്ടിനുള്ളിലാണ് വിയുടെ ഫോളോവേഴ്സ് 1 മില്യൺ കടക്കുന്നത്. വി ആണ് പട്ടികയിൽ ഒന്നാമത്.
8/ 8
2021 ഓഗസ്റ്റ് 20 നാണ് ആഞ്ജലീന ജോളി ഇൻസ്റ്റഗ്രാമിൽ എത്തുന്നത്. 59 മിനുട്ടിനുള്ളിലാണ് താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം 1 മില്യൺ കടന്നത്.