ഏഴു മാസത്തിനിടെ കോവിഡ് ബാധിച്ചത് മൂന്നുതവണ; രാജ്യത്തെ ആദ്യത്തെ സംഭവം തൃശൂരിൽ; അന്വേഷിക്കാൻ ICMR

Last Updated:
കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഇയാൾക്ക് വീണ്ടും രോഗലക്ഷണങ്ങൾ കാണുകയായിരുന്നു.
1/6
 തൃശൂർ: കോവിഡ് ഭീതിയിലാണ് രാജ്യം മുഴുവൻ. ഓരോ ദിവസം ചെല്ലുന്തോറും കോവിഡ് ബാധിതരുടെ എണ്ണവും കൂടി വരികയാണ്. കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. പക്ഷേ, കഴിഞ്ഞ ഏഴു മാസത്തിനിടെ മൂന്നു തവണ കോവിഡ് ബാധിച്ചയാളെ പഠനവിധേയമാക്കാൻ തയ്യാറെടുക്കുകയാണ് ഐസിഎംആർ.

advertisement
2/6
 തൃശൂർ ജില്ലയിലെ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് കഴിഞ്ഞ ഏഴു മാസത്തിനിടയിൽ മൂന്നുതവണ രോഗം ബാധിച്ചത്. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള സംഭവം ഇതാദ്യമായാണ്. കഴിഞ്ഞ ഏഴു മാസത്തിനിടെ മൂന്നു തവണയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരാൾ മൂന്നുതവണ കോവിഡ് ബാധിതനാകുന്നത്. ഈ സാഹചര്യത്തിലാണ് സാവിയോയെ പഠനവിധേയമാക്കാൻ ഐസിഎംആർ തീരുമാനിച്ചത്.

3/6
 കൂടുതൽ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകൾ ഐ സി എം ആർ ശേഖരിച്ചു. ഒപ്പം മുൻ പരിശോധനാവിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സാവിയോയ്ക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത് മാർച്ചിൽ ആയിരുന്നു. അന്ന് മസ്കത്തിൽ ആയിരുന്ന ഇയാൾക്ക് ജോലിസ്ഥലത്ത് വച്ച് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് സുഖമായതിനെ തുടർന്ന് ഇയാൾ നാട്ടിലെത്തി.

4/6
 നാട്ടിലെത്തിയതിനു ശേഷം വീണ്ടും ജൂലൈയിൽ ഇയാൾക്ക് രോഗലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. തുടർന്ന് തൃശൂരിൽ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഇതിൽ, ഇയാൾക്ക് വീണ്ടും കോവിഡ്19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയെ തുടർന്ന് കോവിഡ് രോഗമുക്തി നേടുകയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയു ചെയ്തു.

5/6
 കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഇയാൾക്ക് വീണ്ടും രോഗലക്ഷണങ്ങൾ കാണുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് രോഗമുക്തനായി പുറത്തിറങ്ങിയ സാവിയോ നെഞ്ചിലെ അസ്വസ്ഥതകൾ തുടരുന്നതിനാൽ തൃശൂർ ജനറൽ ആശുപത്രിയിൽ കൂടുതൽ ചികിത്സയ്ക്ക് എത്തിയപ്പോൾ സെപ്റ്റംബർ ഒന്നിനാണ് വീണ്ടും കോവിഡ് പൊസിറ്റീവായത്. രോഗമുക്തി നേടിയ സാവിയോയ്ക്ക് ഇപ്പോഴും അസ്വസ്ഥതകൾ ഉണ്ട്

6/6
 കോവിഡിനെ ഭയക്കേണ്ടതില്ലെന്നാണ് സാവിയോയുടെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തണമെന്ന് സാവിയോ പറയുന്നു. വീട്ടിൽ അമ്മയോടൊപ്പമാണ് സാവിയോ കഴിയുന്നത്. നാട്ടിലെത്തി രണ്ട് തവണ രോഗം പിടിപെട്ടിട്ടും അമ്മയ്ക്ക് രോഗബാധ ഉണ്ടായിട്ടില്ല. ജോലി ആവശ്യത്തിന് വീണ്ടും ഗൾഫിലേക്ക് പോകാനിരിക്കെ തുടർച്ചയായി കോവിഡ് പൊസിറ്റീവ് ആകുന്നതിനാൽ സാവിയോയ്ക്ക് ആശങ്കയുണ്ട്.

കാമുകനെ കാണാൻ 600 കിലോമീറ്റർ കാറോടിച്ച് പോയ യുവതി കൊല്ലപ്പെട്ട നിലയിൽ

  • 600 കിലോമീറ്റർ കാറോടിച്ച് കാമുകനെ കാണാനെത്തിയ 37-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

  • കാമുകനെ കൊലപ്പെടുത്തിയ കേസിൽ സ്കൂൾ അധ്യാപകനായ മനാറാം പോലീസ് കസ്റ്റഡിയിൽ.

  • ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ വഴക്കിടുന്നതാണ് കൊലപാതകത്തിന് കാരണമായത്.

View All
advertisement