വന്യജീവികളെ വിൽക്കുന്ന ചന്തയിൽ നിന്ന് മൃഗങ്ങളിലൂടെ വൈറസ് മനുഷ്യരിലേക്ക് എത്തിയതായിരിക്കാമെന്നാണ് ചൈനീസ് ഗവേഷകർ പറയുന്നത്. അപകടകരമായ വൈറസുകൾ കൈകാര്യം ചെയ്യാൻ സജ്ജീകരണങ്ങളുള്ള പി 4 ലബോറട്ടറിയാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. ഈ സൗകര്യങ്ങൾ തന്നെയാണ് ഈവിടെ നിന്ന് അണുക്കൾ പടർന്നിരിക്കാമെന്ന ഊഹാപോഹങ്ങൾക്ക് കാരണമായത്.