പൃഥ്വിരാജിന്റെ ഒപ്പമുള്ള കുട്ടി കല്യാണി പ്രിയദർശനെന്ന്! 'കുട്ടിയുടെ' പിതാവായ ചലച്ചിത്ര പ്രവർത്തകൻ രംഗത്തെത്തി ആ പ്രശ്നം പരിഹരിച്ചു

Last Updated:
കണ്ടാൽ കല്യാണിയുമായി മുഖസാദൃശ്യമുള്ള കുട്ടി. പ്രചരിച്ച ചിത്രത്തിലെ കുട്ടിയുടെ അച്ഛൻ രംഗത്ത്
1/6
എട്ടു വർഷം നീളുന്ന ചലച്ചിത്ര കരിയറിലെ ഏറ്റവും മികച്ച സിനിമയുടെ വിജയത്തിളക്കത്തിലാണ് നടി കല്യാണി പ്രിയദർശൻ (Kalyani Priyadarshan). 'ലോക: ചാപ്റ്റർ 1 ചന്ദ്ര' (Lokah: Chapter 2 Chandra) ഇതിനോടകം കോടി 100 പിന്നിട്ടുകഴിഞ്ഞു. 2017 മുതൽ സിനിമയിൽ ഉണ്ടെങ്കിലും, കല്യാണി പ്രിയദർശൻ മലയാള ചലച്ചിത്ര ലോകത്ത് സജീവമായി പ്രവർത്തിക്കാൻ ആരംഭിച്ചിട്ട് അഞ്ചു വർഷമാകുന്നു. ദുൽഖർ സൽമാൻ നിർമാതാവായ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ മലയാള പ്രവേശം. ചലച്ചിത്ര സംവിധായകനായ പ്രിയദർശന്റെയും മുൻകാല നടി ലിസിയുടെയും മൂത്തമകളാണ് കല്യാണി. അനുജൻ സിദ്ധാർഥും സിനിമയുടെ പിന്നണിയിലുണ്ട്. ലോകയുടെ വിജയം കൊണ്ടാടുന്ന വേളയിൽ പൃഥ്വിരാജിന്റെ ഒപ്പം നിൽക്കുന്ന കുട്ടി കല്യാണി എന്ന നിലയിൽ ഒരു സോഷ്യൽ മീഡിയ പേജിൽ എത്തിച്ചേർന്ന ചിത്രമാണിത്

advertisement
2/6
'ബ്രോ ഡാഡി' എന്ന സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച നടിയാണ് കല്യാണി പ്രിയദർശൻ. മുകളിൽക്കണ്ട ഫോട്ടോയിലേതു പോലെ അത് പൃഥ്വിരാജും കല്യാണി പ്രിയദർശനും ആണെങ്കിൽ പോലും അവർ തമ്മിലെ പ്രായത്തിലെ അന്തരം നോക്കിയാൽ ആ കുട്ടി കല്യാണി അല്ല എന്ന് മനസിലാക്കാൻ സാധിക്കും. അതേസമയം തന്നെ കല്യാണിയുമായി ചിത്രത്തിലെ കുട്ടിക്ക് മുഖസാദൃശ്യം ഉണ്ട് താനും. മലയാള സിനിമയിലെ 300 കോടി അടിക്കാൻ പോകുന്ന കുട്ടി എന്ന നിലയിലായിരുന്നു പ്രചാരണം. എങ്കിൽ, ഫോട്ടോയിലെ കുട്ടി ആരെന്ന ചോദ്യം സ്വാഭാവികം (തുടർന്ന് വായിക്കുക)

3/6
ചലച്ചിത്ര കുടുംബത്തിൽ പിറന്ന കുട്ടി ആണെങ്കിലും, കല്യാണി പ്രിയദർശൻ സിനിമയുടെ വെള്ളിവെട്ടം കാണുന്നത് അവധിക്കാലങ്ങളിൽ മാത്രമായിരുന്നു. അച്ഛൻ സദാസമയം സിനിമാ ലൊക്കേഷനുകളിൽ ആയതിനാൽ, അവിടേയ്ക്ക് പോയാൽ മാത്രമേ അച്ഛന്റെ ഒപ്പം ചിലവിടാൻ സമയം കിട്ടുള്ളൂ. കല്യാണിയും സിദ്ധാർഥും സ്കൂൾ അവധിക്കാലത്ത് അങ്ങോട്ട് പോകും. പലപ്പോഴും അവിടുത്തെ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാൻ നിൽക്കാൻ കല്യാണിക്ക് അവസരം തുറന്നു വന്നിട്ടുണ്ട്. സിംഗപ്പൂരിലും ന്യൂ യോർക്കിലുമായി ഉന്നതപഠനം പൂർത്തിയാക്കിയ വ്യക്തിയാണ് കല്യാണി. സ്കൂൾ പഠനം ചെന്നൈയിൽ ആയിരുന്നു
ചലച്ചിത്ര കുടുംബത്തിൽ പിറന്ന കുട്ടി ആണെങ്കിലും, കല്യാണി പ്രിയദർശൻ സിനിമയുടെ വെള്ളിവെട്ടം കാണുന്നത് അവധിക്കാലങ്ങളിൽ മാത്രമായിരുന്നു. അച്ഛൻ സദാസമയം സിനിമാ ലൊക്കേഷനുകളിൽ ആയതിനാൽ, അവിടേയ്ക്ക് പോയാൽ മാത്രമേ അച്ഛന്റെ ഒപ്പം ചിലവിടാൻ സമയം കിട്ടുള്ളൂ. കല്യാണിയും സിദ്ധാർഥും സ്കൂൾ അവധിക്കാലത്ത് അങ്ങോട്ട് പോകും. പലപ്പോഴും അവിടുത്തെ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാൻ നിൽക്കാൻ കല്യാണിക്ക് അവസരം തുറന്നു വന്നിട്ടുണ്ട്. സിംഗപ്പൂരിലും ന്യൂയോർക്കിലുമായി ഉന്നതപഠനം പൂർത്തിയാക്കിയ വ്യക്തിയാണ് കല്യാണി. സ്കൂൾ പഠനം ചെന്നൈയിൽ ആയിരുന്നു
advertisement
4/6
പ്രിയദർശൻ, സുരേഷ് കുമാർ കുടുംബങ്ങൾ തമ്മിലെ അടുപ്പം അവരുടെ മക്കളിലേക്കും എത്തിച്ചേർന്നിട്ടുണ്ട്. പ്രത്യേകിച്ചും കല്യാണിയും കീർത്തിയും തമ്മിൽ. കുട്ടിക്കാലത്തെ അവരുടെ ഒരു ചിത്രമാണിത്. ഇന്നും ആ സൗഹൃദം തുടർന്ന് പോകുന്നു. മോഹൻലാലിന്റെ മകൻ പ്രണവ് ആണ് കൂട്ടത്തിലെ മറ്റൊരാൾ. കല്യാണിയുടെ ലോക കണ്ടശേഷം കീർത്തി നല്ല അഭിപ്രായം നൽകിയിരുന്നു. പക്ഷേ, കല്യാണി പ്രിയദർശൻ എന്ന പേരിൽ പ്രചരിച്ച ചിത്രത്തിലെ കുട്ടി ഈ പറഞ്ഞ ആരുമല്ല. എന്നാൽ, മലയാള സിനിമാ ലോകത്തും, പ്രത്യേകിച്ചും സുകുമാരൻ കുടുംബവുമായും ബന്ധമുള്ള വ്യക്തിയുടെ മകനാണ് ചിത്രത്തിൽ

5/6
മലയാള സിനിമയിലെ മുതിർന്ന പ്രൊഡക്ഷൻ കൺട്രോളറും പ്രൊഡക്ഷൻ ഡിസൈനറുമായ സിദ്ധു പനക്കലിന്റെ മകനാണ് കല്യാണി പ്രിയദർശൻ എന്ന നിലയിൽ പ്രചരിച്ച ചിത്രത്തിലെ കുട്ടി. പൃഥ്വിരാജിന്റെ ഒപ്പം പോസ് ചെയ്യുന്ന തന്റെ മകൻ അരുണിന്റെ വേറെയും ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ പോസ്റ്റ് ചെയ്തു. ഒരു ഫേസ്ബുക്ക് പേജിൽ പ്രചരിച്ച ചിത്രത്തിന് താഴെ അദ്ദേഹം നേരിട്ടെത്തി സംശയനിവാരണം നടത്തി

6/6
'പ്രിയ സുഹൃത്തുക്കളേ, ഇത് പ്രിയദർശൻ സാറിന്റെ മകൾ കല്യാണി അല്ല. എന്റെ മകൻ അരുൺ എസ്. പനക്കലാണ്. എന്റെ പേര് സിദ്ധു പനക്കൽ,' എന്ന് അദ്ദേഹം കമന്റ് ചെയ്തു. കല്യാണിയുടെയും അനുജന്റെയും കുട്ടിക്കാല ചിത്രങ്ങളിൽ ചിലത് ഇന്റർനെറ്റിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്

ഓൺ‌ലൈൻ ബുക്കിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ്; മലയാളി സ്ത്രീക്ക് നഷ്ടമായത് 18 ലക്ഷം രൂപ

  • മലയാളിയായ 60കാരി ഓൺലൈൻ ബുക്കിങ് സൈറ്റിലൂടെ മുറി ബുക്ക് ചെയ്തപ്പോൾ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു.

  • പണം തിരികെ ലഭിക്കുന്നതിനായി കസ്റ്റമർകെയർ എക്സിക്യൂട്ടീവിന്റെ സഹായം തേടിയപ്പോൾ തട്ടിപ്പിന് ഇരയായി.

  • അംഗീകാരമില്ലാത്ത സൈറ്റുകളിൽ ബുക്കിങ് നടത്തരുതെന്നും ബാങ്ക് വിവരങ്ങൾ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ്.

View All
advertisement