Pfizer Covid Vaccine| ഫൈസർ കോവിഡ് വാക്സിന് ബ്രിട്ടനിൽ അനുമതി; വിതരണം അടുത്ത ആഴ്ചമുതൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഫൈസർ കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ.
advertisement
advertisement
മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്. മുൻഗണനാ പട്ടികയിലുള്ളവരിൽ ആർക്ക് ആദ്യം വാക്സിൻ നൽകണമെന്നത് സംബന്ധിച്ച് വാക്സിൻ കമ്മിറ്റി തീരുമാനമെടുക്കും. വാക്സിൻ വിതരണം നടത്തുന്നതിന് എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബർട്ട് ബൗർല അറിയിച്ചു.
advertisement
വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള ബ്രിട്ടന്റെ തീരുമാനം ചരിത്രനിമിഷമെന്ന് ഫൈസർ പ്രതികരിച്ചു. വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ നിന്ന് തെളിഞ്ഞതായി ഫൈസർ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. ജർമൻ പങ്കാളിയായ ബയോൻ ടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സിന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും അവർ വ്യക്തമാക്കി.
advertisement