Covid Vaccine| 'ഓക്സ്ഫോർഡ് വാക്സിൻ സർക്കാരിന് നൽകുന്നത് 200 രൂപയ്ക്ക്; പൊതുജനങ്ങൾക്ക് 1000 രൂപയ്ക്ക്': സെറം ഇൻസ്റ്റിറ്റ്യൂട്ട്
- Published by:Anuraj GR
- news18-malayalam
Last Updated:
സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു മിനിറ്റിൽ വാക്സിന്‍റെ 5000 ഡോസുകൾ നിർമ്മിക്കാൻ കഴിയും
പൂനെ: ഓക്സ്ഫോർഡ്-ആസ്ട്രസെനേക്ക വാക്സിൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കും വിൽക്കാൻ തയ്യാറാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പുനെവാല പറഞ്ഞു. കൊവിഷീൽഡ് വാക്സിൻ ഉപയോഗത്തിന് അനുമതി ലഭിച്ചതോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോവിഡിനെതിരെ ഓക്സ്ഫോർഡ്-ആസ്ട്രസെനേക്ക വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണ്. എന്നാൽ ഇത് കയറ്റുമതി ചെയ്യുന്നതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
advertisement
"ഞങ്ങൾക്ക് സൗദി അറേബ്യയുമായും മറ്റ് ചില രാജ്യങ്ങളുമായും ഉഭയകക്ഷി ബന്ധമുണ്ട്, എന്നാൽ ഇപ്പോൾ വാക്സിൻ കയറ്റുമതി ചെയ്യാൻ അനുമതി ലഭിച്ചിട്ടില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് ചെയ്യാൻ അനുവദിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടും, അങ്ങനെ 68 രാജ്യങ്ങൾക്ക് കൊവിഷീൽഡ് വാക്സിൻ വിൽക്കാൻ കഴിയും”പൂനെവാല ന്യൂസ് 18 നോട് പറഞ്ഞു, സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു മിനിറ്റിൽ വാക്സിന്‍റെ 5000 ഡോസുകൾ നിർമ്മിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
advertisement
advertisement
സെറം ഇൻസ്റ്റിറ്റ്യൂട്ടിന് പുറമേ, ഭാരത് ബയോടെക്, ഫൈസർ എന്നിവയും കോവിഡ് -19 വാക്‌സിനുകൾക്ക് അടിയന്തിര ഉപയോഗ അംഗീകാരം ആവശ്യപ്പെട്ട് ഡിസിജിഐക്ക് അപേക്ഷ നൽകി. പ്രമുഖ ക്ലിനിക്കൽ ശാസ്ത്രജ്ഞനും വാക്സിൻ വിദഗ്ധനുമായ ഗഗന്ദീപ് കാങ്, ഭാരത് ബയോടെക് ഷോട്ടുകൾക്ക് മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ തുടരുന്നതിനാൽ അനുമതി നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.
advertisement