ഇടുക്കി: രാജകുമാരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്. ഇരയാക്കപ്പെട്ട കുട്ടിയുടെ അമ്മയുടെ മൂന്നാംഭർത്താവ് ഇയാളുടെ സുഹൃത്ത് എന്നിവർക്കെതിരെയാണ് കേസ്.
2/ 7
സംഭവത്തിൽ മുഖ്യപ്രതിയും അമ്മയുടെ ഭർത്താവുമായ 55കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തമിഴ്നാട് സ്വദേശിയാണ്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
3/ 7
ഒളിവിൽ കടന്ന രണ്ടാം പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന.
4/ 7
ആറാം ക്ലാസ് വിദ്യാർഥിയായ പെണ്‍കുട്ടി കഴിഞ്ഞ ഒരുവർഷമായി ശാരീരീക പീഡനത്തിനിരയായി വരികയാണ്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് പിതാവിന്‍റെ സുഹൃത്തിന്‍റെ പീഡനം.
5/ 7
ശാരീരിക അസ്വസ്ഥതതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്.
6/ 7
ശാരീരിക അസ്വസ്ഥതതകളെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെയാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്. കുട്ടി നൽകിയ വിവരങ്ങൾ അനുസരിച്ച് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
7/ 7
തുടർന്ന് പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. മജിസ്ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.