പത്തനാപുരം: അൻപത്തിയാറ് വയസുള്ള വിധവയോട് പ്രണയാഭ്യർഥന നടത്തിയ 26 കാരന് മാതൃകാപരമായ ശിക്ഷ വിധിച്ച് പൊലീസ്. നാലു വർഷമായി തുടങ്ങിയ ശല്യം സഹിക്കാനാകാതെയാണ് 56 കാരി പൊലീസിനെ സമീപിച്ചത്. അശ്ലീലച്ചുവയുള്ള മുന്നൂറോളം മെസേജുകളാണ് യുവാവ് വാട്സാപ്പിലൂടെ അയച്ചത്.
2/ 9
കനാലിൽ നിന്നും മൃതദേഹം പുറത്തെടുക്കാന്‍ 2000 രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം അഴിച്ചുവച്ച് കൈലിമുണ്ടുടുത്ത് കനാലിലേക്കിറങ്ങിയ പത്തനാപുരം സി.ഐ അന്‍വറിന്റെ നേതൃത്വത്തിലാണ് 'കാമുകനെ' പിടികൂടിയത്.
3/ 9
മൊബൈലില്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഇഷ്ടമാണെന്നും കണ്ടാല്‍ പ്രായം തോന്നില്ലെന്നുമൊക്കെയായിരുന്നു സന്ദേശം.
4/ 9
പരാതിയിൽ കഴമ്പുണ്ടെന്നു കണ്ട സി.ഐ വീട്ടമ്മയുടെ ഫോണില്‍ നിന്ന് വനിതാ പൊലീസിനെ കൊണ്ട് യുവാവിനെ വിളിപ്പിച്ചു.
5/ 9
ഒന്നു കാണണമെന്നു പറഞ്ഞപ്പോള്‍, ദാ എത്തിയെന്നായിരുന്നു മറുപടി. വഴിയില്‍ കാത്തുനിന്ന പൊലീസ് കാമുകനെ കൈയ്യോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
6/ 9
വാട്സ്ആപ്പ് 'കാമുകനെ' കണ്ട പരാതിക്കാരിയും പൊലീസും ഞെട്ടി. അമ്മയുടെ ബ്ലൗസും മറ്റും തയ്പ്പിക്കാന്‍ സ്ഥിരമായി പരാതിക്കാരിയുടെ കടയിലെത്തുന്ന പയ്യന്‍.
7/ 9
സി.ഐ വിരട്ടിയതോടെ കേസെടുക്കരുതെന്നും വിദേശത്ത് ജോലി ശരിയായെന്നും പറഞ്ഞ് യുവാവ് കരച്ചിൽ തുടങ്ങി. ഇതോടെ വീട്ടമ്മയുടെയും മനസലിഞ്ഞു.
8/ 9
തനിക്ക് 30 വയസുള്ള മകനുണ്ടെന്നും അവന്‍ വിദേശത്താണെന്നും, കേസൊന്നും വേണ്ടെന്നും അവർ പറഞ്ഞു.
9/ 9
ഇതോടെ, പരാതിക്കാരിയെ അമ്മേ എന്നു വിളിച്ച് ഏത്തമിടാന്‍ സി.ഐ നിര്‍ദേശിച്ചു. അക്ഷരംപ്രതി അനുസരിച്ച യുവാവിന് ചൂരൽ കഷായവും നൽകി, രണ്ടു പേരുടെ ജാമ്യത്തിലാണ് വിട്ടയച്ചത്.