അനന്ത്നാഗ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 35കാരൻ അറസ്റ്റിൽ. തെക്കൻ കശ്മീരിലെ അനന്ത്നാഗ് സ്വദേശിയാണ് അറസ്റ്റിലായത്. 14 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2/ 5
വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി എട്ട് മാസം ഗർഭിണിയാണെന്ന കാര്യം പുറത്തറിഞ്ഞതെന്നാണ് കുടുംബം പറയുന്നത്. ഉടൻ തന്നെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരം ഉൾപ്പെടെയാണ് കേസ് എടുത്തത്.
3/ 5
പെൺകുട്ടിയുടെ അമ്മയുടെ ബന്ധുവായ ആളാണ് പ്രതി. ഇയാൾ വീട്ടു ജോലികളിൽ സഹായിക്കുന്നതായി ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്. ഇതിനിടെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ കുറേ മാസമായി പീഡനം തുടരുകയായിരുന്നു.
4/ 5
മയക്കിയ ശേഷമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. പീഡന വിവരം പുറത്തു പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് മുതലാക്കിയാണ് പീഡനം തുടർന്നത്.
5/ 5
അതേസമയം സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇത്തരം കേസുകളിൽ വിചാരണ വൈകരുതെന്ന് സാമൂഹ്യ പ്രവർത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.