കുറ്റാലത്ത് 'ബണ്ണി' ഹെൽമെറ്റുമായി ബൈക്കിൽ ചീറിപ്പാഞ്ഞ യുവാവ് അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
സുജിത്തിനെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും പ്രസ്തുത ഇരുചക്ര വാഹനം കണ്ടുകെട്ടുകയും ചെയ്തു
ചെന്നൈ: അപകടകരമായ രീതിയിൽ ബണ്ണി മുഖമുള്ള ഹെൽമറ്റ് ധരിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന യുവാവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഈ ബണ്ണി ഹെൽമെറ്റുകാരനെ പിടികൂടി. തെങ്കാശി നഗരത്തിലെ മലയൻ സ്ട്രീറ്റിൽ സുരേഷിന്റെ മകൻ സുജിത്ത് (23) ആണ് പിടിയിലായിരിക്കുന്നത്. സംഭവം വൈറലായതിനെ തുടർന്ന് തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ട് സുരേഷ് കുമാർ ഉടൻ പ്രതിയെ പിടികൂടാൻ നിർദേശം നൽകിയിരുന്നു.
advertisement
അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചയാൾക്കെതിരെ കേസെടുക്കാനും ഹെൽമറ്റും ബൈക്കും പിടിച്ചെടുക്കാനും കുറ്റാലം പൊലീസിന് തെങ്കാശി എസ്.പി നിർദേശം നൽകിയിരുന്നു. പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ, ഒരു വലിയ മുയലിനെ പോലെ തോന്നിക്കുന്ന ഒരു ഹെൽമറ്റ് ധരിച്ച സുജിത്ത്, ആളുകളെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബൈക്കിൽ തെരുവുകളിൽ കറങ്ങിയതായി കണ്ടെത്തി.
advertisement
advertisement