ഒപ്പം താമസിച്ചിരുന്ന യുവതിയെ സുഹൃത്തായ യുവാവ് കുത്തിക്കൊലപ്പെടുത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയും ഈശ്വരനും എട്ടു മാസം മുൻപാണ് ഒന്നിച്ചു താമസം ആരംഭിച്ചത്. റസിയയ്ക്കൊപ്പം ആദ്യ ബന്ധത്തിലെ മകനും ഉണ്ടായിരുന്നു
advertisement
ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയും ഈശ്വരനും എട്ടു മാസം മുൻപാണ് ഒന്നിച്ചു താമസം ആരംഭിച്ചത്. റസിയയ്ക്കൊപ്പം ആദ്യ ബന്ധത്തിലെ മകനും ഉണ്ടായിരുന്നു. അടുത്ത നാളുകളിലായി റസിയയുടെ മകനെ ഈശ്വരൻ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇത് സംബന്ധിച്ച് കുട്ടി ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ചൈൽഡ് ലൈനിൽ നിന്ന് അന്വേഷണം ഉണ്ടായതിന്‍റെ പേരിൽ റസിയയും ഈശ്വരനും തെറ്റിപ്പിരിഞ്ഞു.
advertisement
തുടർന്നു റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറി. എന്നാൽ ഇന്ന് രാവിലെ റസിയ താമസിക്കുന്ന സ്ഥലത്തെത്തിയ ഈശ്വരൻ ഇവരെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടു. തുടർന്നു റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
advertisement
കൃത്യം നടത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട പ്രതി ഈശ്വരനെ വാഗമണിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് ഈശ്വരനെതിരെ പൊലീസ് കേസെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
advertisement
അതിനിടെ കോട്ടയം എരുമേലിയിൽനിന്ന് ഞെട്ടിക്കുന്ന മറ്റൊരു സംഭവം ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കോട്ടയം അഡീഷണൽ ജില്ലാ കോടതി വെറുതെവിട്ടിരുന്നു. മുണ്ടക്കയം സ്വദേശിയായ പ്രതി കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി കോടതി വെറുതെവിട്ടപ്പോൾ യുവാവിനെയും കൂട്ടുകാരെയും കുടുക്കാൻ സഹോദരി നടത്തിയ കുതന്ത്രമാണ് പുറത്തുവന്നത്. പ്രണയം തിരിച്ചറിഞ്ഞ് വീട്ടുകാർ അറിയാതെ ഉപയോഗിച്ചിരുന്ന ഫോൺ പിടിച്ചെടുത്ത് നശിപ്പിച്ചതിലുള്ള വൈരാഗ്യം മൂലമാണ് പെൺകുട്ടി സഹോദരനെയും കൂട്ടുകാരെയും കുടുക്കാൻ പീഡന കഥ മെനഞ്ഞത്. കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി ഗോപകുമാറാണ് കേസിൽ വിധി പറഞ്ഞത്. പെൺകുട്ടിക്കൊപ്പം ചേർന്ന് കള്ളക്കേസ് മെനഞ്ഞെന്ന ആരോപണം പൊലീസിനെയും പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നു.
advertisement
കേസിൽ പ്രതിയും മറ്റു രണ്ടുകൂട്ടുകാരും പെണ്‍കുട്ടിയുടെ സഹോദരനും ചേര്‍ന്ന് 2007 നവംബർ മുതല്‍ 2014 ഏപ്രില്‍വരെ, പെണ്‍കുട്ടി കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന വീടിനോട് ചേർന്ന താത്കാലിക ഷെഡ്ഡില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാൽ ഈ പരാതി വ്യാജമാണെന്നും സഹോദരനെയും കൂട്ടുകാരെയും കുടുക്കാൻ പെൺകുട്ടി മനപൂർവ്വം മെനഞ്ഞ കഥയാണെന്നുമാണ് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചത്. ഇക്കാര്യം കോടതി അംഗീകരിച്ചുകൊണ്ടാണ് പ്രതിയെ വെറുതെ വിട്ടത്.