തൃശൂർ : തൃശൂർ നഗരത്തിൽ വീണ്ടും വൻ സ്പിരിറ്റുവേട്ട. 1700 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്.
2/ 9
നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെ നെല്ലങ്കരയിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. വീട്ടിലെ ഗോഡൗണിൽ സൂക്ഷിച്ച നിലയിലായിരുന്നു .
3/ 9
തൃശൂർ ഡെപ്യുട്ടി എക്സൈസ് കമ്മീഷ്ണർ കെ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യ വിവരപ്രകാരമായിരുന്നു പരിശോധന. തൃശൂർ സർക്കിൾ ഇൻസ്‌പെക്ടർ കെ മോഹനന്റെ നേതൃത്വത്തിൽ നഗര മധ്യത്തിലെ മൂന്നുനില വീട് വളഞ്ഞു പ്രതിയെ പിടികൂടുകയായിരുന്നു.
4/ 9
കന്നാസുകളിലും, കണ്ടയ്നറുകളിലും ആയി സജ്ജീകരിച്ച സംവിധാനമാണ് എക്സൈസിന്റെ നിരീക്ഷണത്തിനൊടുവിൽ കണ്ടെത്തിയത്.
5/ 9
വലിയ വീട് വാടകക്കെടുത്തു കുടുംബമായി താമസിക്കുന്നതായി വരുത്തിയാണ് ഇടപാട്.
6/ 9
പാലക്കാട് ഉള്ള വിവിധ ഗോഡൗണുകളിൽ നിന്നും സ്പിരിറ്റ് എത്തിക്കുന്നതായി തൃശൂർ എക്സൈസിന് രഹസ്യ വിവരം ഉണ്ടായിരുന്നു.
7/ 9
കഴിഞ്ഞ ദിവസം തൃശൂർ നെൻ മണിക്കരയിലെ വീട്ടിൽ നിന്ന് 2500 ലിറ്റർ സ്പിരിറ്റുമായി മൂന്ന് പേരെ എക്സൈസ് പിടികൂടിയിരുന്നു.
8/ 9
70 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് ഇവിടെ നിന്ന് പിടികൂടിയത്. രഞ്ജിത്, ദയാനന്ദൻ, ജെയിംസ് എന്നിവരാണ് പിടിയിലായത്.
9/ 9
രഞ്ജിത്തിന്റെ വീട്ടിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റ് ഉണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ഇവിടെ ക്യാംപ് ചെയ്ത് നിരീക്ഷിച്ച് വരികയായിരുന്നു.