ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ നാട്ടിലെത്തിയ യുവതി ബൈക്ക് KSRTC ബസിൽ ഇടിച്ചു മരിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മെറീനയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു
ആലപ്പുഴ: അമ്പലപ്പുഴയിൽ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് യുവതി മരിച്ചു. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന (24) ആണ് മരിച്ചത്. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി കൊച്ചിയിലെ ജോലിസ്ഥലത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കോളമംഗലം ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ചായിരുന്നു അപകടം.
എറണാകുളം അമൃതാനന്ദമയി ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മെറീന. കൊച്ചിയിൽനിന്ന് ട്രെയിനിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ മെറീനയെ കൂട്ടാൻ ഭർത്താവ് ഷാനോ സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന് ഇരുവരും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മെറീനയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മെറീന മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഷാനോയെ ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ എടത്വാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
December 11, 2025 7:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ നാട്ടിലെത്തിയ യുവതി ബൈക്ക് KSRTC ബസിൽ ഇടിച്ചു മരിച്ചു








