മലപ്പുറത്ത് വൻ കുഴൽപണ വേട്ട. ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഒരു കോടി മുപ്പത്തിയെട്ടു ലക്ഷത്തി എൺപതിനായിരം രൂപ തവനൂരിൽ പിടിച്ചു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലോറിയുടെ നാലു രഹസ്യ അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. നാഗ്പൂരിൽ നിന്നാണ് ലോറിയിൽ പണം എത്തിയത്. ചമ്രവട്ടം സ്വദേശി ലോറി ഡ്രൈവർ വൈശാഖിനെ കസ്റ്റഡിയിലെടുത്തു