മകനെ ലൈംഗികമായി പീഡിപ്പിച്ചശേഷം വെട്ടി പരിക്കേൽപ്പിച്ച പ്രതിക്ക് 48 വർഷം കഠിനതടവും 70000 രൂപ പിഴയും
- Published by:Anuraj GR
- news18-malayalam
Last Updated:
ഏഴ് വയസുകാരനായ മകനെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച നടത്തിയ 33കാരനെയാണ് കോടതി ശിക്ഷിച്ചത്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച് മാരകമായി വെട്ടിപ്പരിക്കൽപ്പിച്ച പ്രതിക്ക് 48 വർഷം കഠിനവും തടവും 70,000 രൂപ പിഴയും വിധിച്ചു കാട്ടാക്കട അതിവേഗ പോക്സോ കോടതി. സ്വന്തം സംരക്ഷണയിലും സുരക്ഷയിലും കഴിയേണ്ട ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച നടത്തിയ 33കാരനെയാണ് കോടതി ശിക്ഷിച്ചത്.
advertisement
ഐപിസി വകുപ്പ് പ്രകാരം നാലര വർഷം കഠിന തടവിനും പോക്സോ നിയമപ്രകാരം 42 വർഷം കഠിനതടവിനും 60,000 രൂപ പിഴ ഒടുക്കുന്നതിനും ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പതിനൊന്നര വർഷം കഠിന തടവിനും കാട്ടാക്കട അതിവേഗ ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷ വിധിച്ചത്. അതേസമയം പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നരവർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും എന്നും ശിക്ഷാവിധിയിൽ പറയുന്നു.
advertisement
സ്വന്തം ഭാര്യയുടെ ആത്മഹത്യ പ്രേരണ കുറ്റത്തിലെ പ്രതി കൂടിയാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട 33കാരൻ. കൂടാതെ ബിവറേജിനകത്ത് നിന്നും വിദേശമദ്യം മോഷണം നടത്തിയതിനും പ്രതിക്കെതിരെ ആര്യനാട് പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുള്ളതും റിമാൻഡിലും ആണ്. 2020 നും അതിനു മുൻപുള്ള ദിവസങ്ങളിൽ താമസിച്ചിരുന്ന ഷെഡ്ഡിനകത്ത് വെച്ചാണ് പ്രതി മകനെ ലൈംഗികമായി പീഡിപ്പിച്ചത്.
advertisement
advertisement
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ ഹാജരാക്കുകയും ചെയ്തു.
നെയ്യാർ ഡാം പോലീസ് സബ് ഇൻസ്പെക്ടർ സജു എസ്, ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
നെയ്യാർ ഡാം പോലീസ് സബ് ഇൻസ്പെക്ടർ സജു എസ്, ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
advertisement