വയനാട് മുത്തങ്ങയിൽ വൻ കുഴൽപണ വേട്ട. മതിയായ രേഖകൾ ഇല്ലാതെ പച്ചക്കറി വണ്ടിയിൽ കർണ്ണാടകയിൽ നിന്ന് കടത്തിയ പണമാണ് മുത്തങ്ങ പൊൻകുഴിയിൽ വെച്ച് പ്രത്യേക പരിശോധന സംഘം പിടികൂടിയത്.
advertisement
2/5
പിടികൂടിയത് അരക്കോടിയിലധികം രൂപയുടെ കുഴൽ പണം. കൃത്യമായി പറഞ്ഞാൽ 51,39,450 രൂപ.
advertisement
3/5
സംഭവത്തിൽ വയനാട് കമ്പളക്കാട് സ്വദേശിയായ അഷ്റഫ് പഞ്ചാര (43) കോഴിക്കോട് കൊടുവള്ളി സ്വദേശി മുജീബ് റഹ്മാൻ (44) എന്നിവരെ കസ്റ്റഡിയിലെടുത്തു.
advertisement
4/5
ഇതിൽ അഷ്റഫ് പഞ്ചാര ഐഎൻടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയാണ്. ഇന്നലെ വൈകിട്ടോടെയാണ് മുത്തങ്ങയിൽ ഇരുവരും പിടിയിലാകുന്നത്.
advertisement
5/5
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലിസ് സ്ക്വാഡും സുൽത്താൻ ബത്തേരി പൊലിസ് സർക്കിൾ ഇൻപെക്ടർ പുഷ്പ്പകുമാറിന്റെയും എസ് ഐ മണിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പണം പിടി കൂടിയത്. ഇവർ സഞ്ചാരിച്ചിരുന്ന വാനും കസ്റ്റഡിയിലെടുത്തു.
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.
മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.
സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.