ഹരിയാനയിലെ (Haryana)പൽവാളിൽ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന മാളിൽ പ്രവർത്തിക്കുന്ന അര ഡസനിലധികം സ്പാ സെന്ററുകളിൽ വേശ്യാവൃത്തി നടക്കുന്നതായി പൊലീസ് കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരത്തോടെ ഡിഎസ്പി യശ്പാൽ ഖതാനയുടെ നേതൃത്വത്തിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് പോലീസ് റെയ്ഡ് നടത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്പാ സെന്ററിലുണ്ടായിരുന്ന 22 പെൺകുട്ടികളെയും 35 യുവാക്കളെയും സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൽവാലിൽ ജില്ല രൂപീകൃതമായതിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം യുവാക്കളെയും സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്യുന്ന ഇത്തരത്തിലുള്ള റെയ്ഡ് നടക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ്. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന മാളിൽ പ്രവർത്തിക്കുന്ന സ്പാ കേന്ദ്രങ്ങളിൽ പെൺവാണിഭ കച്ചവടം നടക്കുന്നതായി ബുധനാഴ്ച മാത്രമാണ് വിവരം ലഭിച്ചതെന്ന് ഡിഎസ്പി അനിൽകുമാർ പറഞ്ഞു.
തുടർന്ന് ഡിഎസ്പിയുടെ നേതൃത്വത്തിൽ സംഘം ബുധനാഴ്ച വൈകിട്ടോടെ റെയ്ഡ് നടത്തി. അവിടെ അര ഡസനിലധികം സ്പാ സെന്ററുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അവിടെ നിന്ന് പിടികൂടിയ യുവാക്കളെയെല്ലാം സംശയാസ്പദമായ നിലയിലാണ് കണ്ടെത്തിയതെന്ന് ഡിഎസ്പി അനിൽകുമാർ പറഞ്ഞു. സ്പാ സെന്ററിൽ പൊലീസ് എത്തിയതോടെ രക്ഷപ്പെടാനായി പെണ്‍കുട്ടികളും യുവാക്കളും തിക്കിലും തിരക്കിലും പെട്ടു. എന്നാൽ കൂടുതൽ പോലീസ് സാന്നിധ്യമുള്ളതിനാൽ മുറികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ഇവർക്കു കഴിഞ്ഞില്ല.
ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന മാളിന് പുറത്ത്, ഡസൻ കണക്കിന് പൊലീസ് വാഹനങ്ങൾ കണ്ടതോടെ ആളുകൾ തിങ്ങിക്കൂടാൻ തുടങ്ങി. എന്നാൽ ഇവരെ അവിടെ തങ്ങാൻ പൊലീസ് അനുവദിച്ചില്ല. സ്പാ സെന്ററിൽ നിന്ന് 22 പെൺകുട്ടികളെയും 35 യുവാക്കളെയും കസ്റ്റഡിയിലെടുത്തതായി ഡിഎസ്പി പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുകയും മേൽവിലാസം രേഖപ്പെടുത്തുകയും ചെയ്തു.