advertisement

മലയോരത്തിന് കരുത്തായി വെള്ളറട സി.എച്ച്.സി: 2 കോടിയുടെ പുതിയ ഒപി മന്ദിരം പ്രവർത്തനസജ്ജമായി

Last Updated:

ചികിത്സയ്ക്കായി എത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

പുതിയ ഒ.പി കെട്ടിടം 
പുതിയ ഒ.പി കെട്ടിടം 
മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമായ വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്.സി.) അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഒ.പി. മന്ദിരം പ്രവർത്തനസജ്ജമായിരിക്കുന്നു. പൊതുജനാരോഗ്യ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായി രണ്ട് കോടി രൂപ ചെലവഴിച്ചാണ് ഈ മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ചികിത്സയ്ക്കായി എത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പുതിയ മന്ദിരം നിലവിൽ വരുന്നതോടെ വിപുലമായ ഒ.പി. സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുങ്ങുന്നത്. ഒരേസമയം കൂടുതൽ രോഗികളെ പരിശോധിക്കാനുള്ള സൗകര്യവും ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയവും ഇതിൻ്റെ പ്രത്യേകതയാണ്.
രോഗികൾക്കും അവർക്കൊപ്പം എത്തുന്നവർക്കുമായി മെച്ചപ്പെട്ട കാത്തിരിപ്പുകേന്ദ്രവും ആവശ്യമായ മറ്റ് പ്രാഥമിക സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വെള്ളറടയിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുന്ന ഈ വികസന പ്രവർത്തനം നാടിൻ്റെ ആരോഗ്യ സുരക്ഷയ്ക്ക് വലിയ കരുത്തുപകരും.
advertisement
പദ്ധതി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും ആരോഗ്യമുള്ള ഒരു നാടിനായി നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും സി കെ ഹരീന്ദ്രൻ എംഎൽഎ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മലയോരത്തിന് കരുത്തായി വെള്ളറട സി.എച്ച്.സി: 2 കോടിയുടെ പുതിയ ഒപി മന്ദിരം പ്രവർത്തനസജ്ജമായി
Next Article
advertisement
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
  • കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു

  • പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു

  • ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു

View All
advertisement