ടെമ്പോ ട്രാവലര്‍ സര്‍വീസ് നടത്തിയിരുന്ന ആനന്ദിനെ ജൂണ്‍ 23 നാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറിന് സമീപം ബൈക്കപകടത്തിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാൽ തലയിലെ മുറിവും വസ്ത്രത്തിലെ ചോരപ്പാടുകളുമാണ് സംശയത്തിനിടയാക്കിയത്. ആനന്ദിന്റെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കൊലപാതകം നടപ്പാക്കുന്നതിനായി ജൂണ്‍ 22 ന് രാത്രി ബാബുവും ആനന്ദും ഒന്നിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിലായ ആനന്ദിനെ ബാബു തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം രോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ബൈക്കും മൃതദേഹത്തിന് സമീപം ഉപേക്ഷിച്ചു. അപകടത്തില്‍ മരിച്ചെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം.