കോഴിക്കോട് ആളില്ലാത്ത വീടിന്റെ ഓടിളക്കി മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഒന്നൊഴികെ തിരികെ കൊണ്ടിട്ട് കള്ളൻ
- Published by:Rajesh V
- news18-malayalam
Last Updated:
വീടിന് പുറകിലെ അലക്കാനുള്ള വസ്ത്രങ്ങൾ സൂക്ഷിച്ച ബക്കറ്റിൽ നിന്നുമാണ് സ്വർണം ലഭിച്ചത്
കോഴിക്കോട്: മുക്കം കാരശ്ശേരി കുമാരനെലൂർ കൂടങ്ങര മുക്കിൽ ഷെറീനയുടെ വീട്ടിൽനിന്നും മോഷണം പോയ 30 പവനോളം വരുന്ന സ്വർണാഭരണം വീട്ടിൽ കൊണ്ടിട്ട നിലയിൽ കണ്ടെത്തി. വീടിന് പുറകിലെ അലക്കാനുള്ള വസ്ത്രങ്ങൾ സൂക്ഷിച്ച ബക്കറ്റിൽ നിന്നുമാണ് സ്വർണ്ണം ലഭിച്ചത്. മുക്കം പോലീസ് സ്ഥലത്തെത്തി തിരിച്ചുകിട്ടിയ സ്വർണാഭരണം പരിശോധിച്ചു.
advertisement
advertisement
advertisement
advertisement