advertisement

'ഷെയറിങ്' താമസത്തിന് ദുബായിൽ കടുത്ത നിയന്ത്രണം;നിയമലംഘനത്തിന് 2.5 കോടി രൂപയോളം പിഴ ഈടാക്കുമെന്ന് ഉത്തരവ്

Last Updated:

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

News18
News18
പ്രവാസികളുടെ 'ഷെയറിങ്' താമസത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ് ഭരണകൂടം. ഒന്നിലധികം കുടുംബങ്ങൾ ചേർന്നോ, ബാച്ചിലർ(കുടുംബം ഇല്ലാത്തവർ )മാരും കുടുംബങ്ങളും ചേർന്നോ ഒരേ ഫ്ളാറ്റ് ഷെയർ ചെയ്ത് താമസിക്കുന്നതിന് അനുമതി നിർബന്ധമാക്കി.
ഇത് സംബന്ധിച്ച ഉത്തരവ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ചു.
കെട്ടിട ഉടമകൾക്കും വാടകക്കാർക്കും നടത്തിപ്പുകാരായ റിയൽ എസ്റ്റേറ്റുകാർക്കും ഒരുപോലെ ഈ നിയമം ബാധകമാണ്. ഫ്ലാറ്റുകളിലെ തിരക്ക് കുറച്ച് സുരക്ഷിത താമസം ഉറപ്പാക്കാനാണ് ഈ നടപടി.
ഉത്തരവിൽ പറയുന്നത്
  • ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക ലൈസൻസോ അനുമതിയോ ഇല്ലാതെ ഒരു കെട്ടിടവും 'ഷെയേഡ് ’ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല.
  • ഒരു ഫ്ലാറ്റിലോ വില്ലയിലോ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ സിസ്റ്റത്തിൽ രേഖപ്പെടുത്തണം.
  • നിയമലംഘകർക്ക് 10 ലക്ഷം ദിർഹം (2.5 കോടി രൂപ) വരെ പിഴ ചുമത്താൻ വ്യവസ്ഥ
  • വാടകക്കാരൻ ഫ്ലാറ്റ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ  മറ്റൊരാൾക്ക് റൂമുകളോ ബെഡ് സ്പേസോ വാടകയ്ക്ക് നൽകുന്നത് കുറ്റകരമാണ്.
  • ഒരു മുറിയിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ താമസിക്കാൻ പാടില്ല.
  • മുറിയിൽ ആവശ്യത്തിന് വായുസഞ്ചാരവും, സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണം.
  • നിയമം ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ തോത് അനുസരിച്ച് ആദ്യഘട്ടത്തിൽ 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ.
  • ഒരു വർഷത്തിനകം നിയമലംഘനം ആവർത്തിച്ചാൽ പിഴ 10 ലക്ഷം ദിർഹം വരെയായി വർധിക്കും.
  • നിലവിൽ ഇത്തരത്തിൽ താമസിക്കുന്നവർക്ക് നിയമ വിധേയമായ മാർഗത്തിലേക്കു മാറാൻ ഒരു വർഷത്തെ സാവകാശം.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ഷെയറിങ്' താമസത്തിന് ദുബായിൽ കടുത്ത നിയന്ത്രണം;നിയമലംഘനത്തിന് 2.5 കോടി രൂപയോളം പിഴ ഈടാക്കുമെന്ന് ഉത്തരവ്
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement