Cannabis| ക്ഷേത്ര ദർശനത്തിനെന്ന പേരിൽ കുടുംബവുമൊത്ത് കഞ്ചാവ് കടത്ത്; 25 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

Last Updated:
വിശാഖപട്ടണത്തു നിന്നു കൊല്ലത്തേക്ക് കൊണ്ടു വരുകയായിരുന്നു കഞ്ചാവ്. (റിപ്പോർട്ടും ചിത്രങ്ങളും- ഗോപു നീണ്ടകര)
1/4
 കൊല്ലം: ക്ഷേത്ര ദർശനത്തിനെന്ന വ്യാജേന കുടുംബവുമൊത്ത് വൻതോതിൽ കഞ്ചാവ് (Cannabis) കടത്തിയ സംഘം പിടിയിൽ. കൊല്ലം (Kollam) സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം പിൻതുടർന്ന് പിടികൂടുകയായിരുന്നു.

advertisement
2/4
 ആറ്റിങ്ങൽ പറയത്ത് കോണം സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂർ സ്വദേശി അഭയ് സാബു എന്നിവരെയാണ് പുലർച്ചെ നാല് മണിക്ക് നീണ്ടകര ചീലാന്തി ജംഗ്ഷനിലുള്ള പെട്രോൾ പമ്പിൽ നിന്നും പിടികൂടിയത്. കൊല്ലം ശാസ്ത്രി ജംഗ്ഷൻ സ്വദേശി ഉണ്ണികൃഷ്ണനെയും പിടികൂടി. ഇയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്.

3/4
 വാടകയ്ക്കെടുത്ത ഇന്നോവ കാറിൽ തിരുപ്പതി ക്ഷേത്ര ദർശനത്തിനെന്ന വ്യാജേനെയാണ് കുടുംബവുമൊത്ത് പ്രതികൾ കഞ്ചാവ് കടത്തിയത്. വിഷ്ണുവിന്റെ ഭാര്യ സൂര്യയും രണ്ട് വയസുള്ള കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നും ഡാൻസാഫ് ടീം പിൻതുടർന്ന് നീണ്ടകരയ്ക്ക് സമീപത്തു നിന്നുമാണ് പിടികൂടിയത്.

4/4
 ചവറ സി ഐ നിസാമുദ്ദീൻ, ഡാൻസാഫ് എസ് ഐ ജയകുമാർ, എ എസ് ഐ ബൈജു ജെറോം, ടീം അംഗങ്ങളായ രതീഷ്, ദീപു, സജു, സീനു, മനു, കോസ്റ്റൽ എസ്.ഐ പ്രശാന്തൻ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു

  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement