ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹിതരായ യുവതികൾ ഒളിച്ചോടി; മക്കളെ ഉപേക്ഷിച്ചു പോയതിന് കേസ്

Last Updated:
മൂന്ന് ദിവസം മുന്‍പാണ് മൃദുലയും ദിവ്യയും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച്‌ ടിറ്റോയ്‌ക്കൊപ്പം നാടു വിട്ടത്. യുവതികളെ കാണാതായതോടെ ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ പൊലീസിൽ പരാതി നൽകിയിരുന്നു
1/6
love, divorce, katheryn, tim, honey moon, girl friend, UK, England, Wedding, വിവാഹ മോചനം, ഹണിമൂൺ,
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തിനൊപ്പം ഒളിച്ചോടിയ വിവാഹിതരായ രണ്ടു യുവതികള്‍ പിടിയിൽ. മക്കളെ ഉപേക്ഷിച്ച്‌ പോയതിന് വിഴിഞ്ഞം ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുടെ ആണ്‍സുഹൃത്തായ പൊഴിയൂര്‍ സ്വദേശി ടിറ്റോ(25)യെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മക്കളെ ഉപേക്ഷിച്ച്‌ പോയതിന് ബാലനീതി ആക്‌ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്ത് പറഞ്ഞു.
advertisement
2/6
facebook
മൂന്ന് ദിവസം മുന്‍പാണ് മൃദുലയും ദിവ്യയും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച്‌ ടിറ്റോയ്‌ക്കൊപ്പം നാടു വിട്ടത്. യുവതികളെ കാണാതായതോടെ ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ യുവാവിനൊപ്പം കണ്ടെത്തിയത്.
advertisement
3/6
police, police jeep, attingal police, kerala police, police jeep windows destroyed
തിരുവനന്തപുരം നഗരത്തിലെ ടെക്സ്റ്റൈൽസിലെ ജീവനക്കാരിയാണ് ദിവ്യ. ഇവര്‍ക്ക് നാലുവയസുള്ള മകനും രണ്ടര വയസുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവര്‍ക്ക് മൂന്നരവയസുള്ള ആണ്‍കുട്ടിയുണ്ട്.
advertisement
4/6
 വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ എസ് ഐ വിനോദ്, സി പി ഒമാരായ ശാഹില്‍, വനിതാ പൊലീസ് രഞ്ചിമ എന്നിവരാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ എസ് ഐ വിനോദ്, സി പി ഒമാരായ ശാഹില്‍, വനിതാ പൊലീസ് രഞ്ചിമ എന്നിവരാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
advertisement
5/6
 <strong>സ്വവർഗരതിക്കെന്ന് പേരിൽ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറത്ത് ഏഴുപേർ പിടിയിൽ- </strong>ഓൺലൈൻ സെക്സിന്റെ മറവിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ് പിടിയിൽ. സ്വവർഗ രതിക്കെന്ന പേരിൽ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത കേസിലാണ് ഏഴുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പൂക്കയിൽ, പൊന്നാനി സ്വദേശികളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഓൺലൈൻ മുഖാന്തിരം ആപ്പ് ഉപയോഗിച്ച് സ്വവർഗ്ഗ സെക്സിനായി ആളുകളെ വിളിച്ച് വരുത്തി ട്രാപ്പിൽപ്പെടുത്തി പണവും മറ്റും ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാൾ ആപ്പ് ഡൗൺലോഡ് ചെയ്യുകയും തുടർന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് സ്ഥലത്തേക്ക് വരാൻ പറയുകയും ചെയ്യും. തുടർന്ന് സ്ഥലത്തെത്തുന്ന ആവശ്യക്കാരനെ പ്രതികളെല്ലാവരും കൂടിച്ചേർന്ന് നഗ്നനാക്കിയശേഷം ഫോണിലും മറ്റും വീഡിയോ എടുക്കും. പോലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.

6/6
police, police jeep, attingal police, kerala police, police jeep windows destroyed
സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും പിടികൂടിയതായി തിരൂർ പൊലീസ് അറിയിച്ചു. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ(18) എന്നിവരെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസിൽ ഉൾപ്പെട്ട മറ്റ് നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. അന്വേഷണത്തിൽ പ്രതികൾ ഇതുപോലെ കുറേ ആളുകളെ ബ്ലാക്ക്മെയിൽ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു. തിരൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജീജോ. എം. ജെ , എസ്. ഐ അബ്ദുൾ ജലീൽ കറുത്തേടത്ത് സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ, ഷിജിത്ത്, അക്ബർ, രഞ്ജിത്ത്, അനിഷ് ദാമോദർ എന്നിവരുൾപ്പട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement