Pod Hotel | ഇന്ത്യൻ റെയിൽവേയുടെ ആദ്യ പോഡ് ഹോട്ടൽ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു; അറിയേണ്ടതെല്ലാം
- Published by:Rajesh V
- news18-malayalam
Last Updated:
യാത്രക്കാരന് താരതമ്യേന കുറഞ്ഞ നിരക്കില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ലഭിക്കും.
advertisement
ആകെ 48 പോഡ് ഇന്‍വെന്ററിയാണ് മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ (railway station) സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 30 ക്ലാസിക് പോഡുകള്‍, സ്ത്രീകള്‍ക്ക് മാത്രം 7 എണ്ണം, 10 പ്രൈവറ്റ് പോഡുകളില്‍ ഒന്ന് ഭിന്നശേഷിക്കാര്‍ക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. (Image: Twitter/Ministry of Railways)
advertisement
ക്ലാസിക് പോഡുകളും സ്ത്രീകള്‍ക്ക് മാത്രമായുള്ള പോഡുകളും ഒരു അതിഥിക്ക് സുഖമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ഭിന്നശേഷിക്കാര്‍ക്കുള്ള മുറിയില്‍ രണ്ട് അതിഥികള്‍ക്കുള്ള ഇടവും വീല്‍ചെയറില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യവും ഉണ്ട്. (Image: Twitter/Ministry of Railways)
advertisement
advertisement
<strong>എന്താണ് പോഡ്?: </strong> പോഡ് ഹോട്ടല്‍ എന്ന് അറിയപ്പെടുന്ന ക്യാപ്‌സ്യൂള്‍ ഹോട്ടല്‍ ജപ്പാനിലാണ് ആദ്യമായി വികസിപ്പിച്ചത്. അതില്‍ ക്യാപ്‌സ്യൂളുകള്‍ എന്നറിയപ്പെടുന്ന ചെറിയ കിടക്കയുടെ വലിപ്പത്തിലുള്ള ധാരാളം മുറികള്‍ ഉണ്ട്. പരമ്പരാഗത ഹോട്ടലുകള്‍ വാഗ്ദാനം ചെയ്യുന്ന വലിയ ചെലവേറിയ മുറികള്‍ ആവശ്യമില്ലാത്തവര്‍ക്കും, അല്ലെങ്കില്‍ ആ ചെലവ് താങ്ങാന്‍ കഴിയാത്ത അതിഥികള്‍ക്ക് പോഡ് ഹോട്ടലുകള്‍ താങ്ങാനാവുന്ന നിരക്കില്‍ രാത്രി താമസസൗകര്യം നല്‍കുന്നു. (Image: Twitter/Ministry of Railways)
advertisement
സൗകര്യപ്രദമായ ഡിസൈനിലും, ഒതുക്കമുള്ളതും ആകര്‍ഷകമായ സവിശേഷതകളുമാണ് പോഡ് ഹോട്ടലിന്റെ മറ്റൊരു പ്രത്യേകത. മുറിക്കുള്ളില്‍ അധികം സ്ഥലം ഇല്ലാത്തതാണ് പോഡിന് ഭംഗി നല്‍കുന്നത്. അതുകൊണ്ടുതന്നെ, ക്യാപ്‌സ്യൂള്‍ ഹോട്ടലിനെ ഒരു പ്രധാന സാമൂഹിക സ്ഥാപനമാക്കി മാറ്റുന്ന സവിശേഷ ഗുണങ്ങള്‍ ഇവയാണ്. (Image: Twitter/Ministry of Railways)
advertisement
ഓരോ പോഡിലും സൗജന്യ വൈഫൈ, ലഗേജ് റൂം, ടോയ്ലറ്റ്, ഷവര്‍ റൂമുകള്‍, വാഷ്റൂം എന്നിവ നല്‍കും, അതേസമയം പോഡിനുള്ളില്‍ ടിവി, ചെറിയ ലോക്കര്‍, കണ്ണാടി, എയര്‍ കണ്ടീഷണര്‍, എയര്‍ ഫില്‍ട്ടര്‍ വെന്റുകള്‍, റീഡിംഗ് ലൈറ്റുകള്‍, ഇന്റീരിയര്‍ ലൈറ്റ്, മൊബൈല്‍ ചാര്‍ജിംഗ്, സ്‌മോക്ക് ഡിറ്റക്ടറുകള്‍ എന്നീ സൗകര്യങ്ങളും അതിഥിക്ക് ലഭിക്കും. (Image: Twitter/Ministry of Railways)
advertisement
ഈ സൗകര്യം, പ്രത്യേകിച്ച് ബിസിനസ്സ് യാത്രകൾക്ക് ഗുണകരമാണ്. സ്ഥിര യാത്രക്കാര്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍, കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകള്‍, സ്റ്റഡി ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ക്ക് ഈ ആശയം ഏറ്റവും അനുയോജ്യമാണ്. ഒരാള്‍ക്ക് 12 മണിക്കൂറിന് 999 രൂപ വരെയും 24 മണിക്കൂറിന് 1999 രൂപ വരെയുമാണ് ഈടാക്കുന്നത്. യാത്രക്കാരുടെ ആവശ്യകതകള്‍ക്കനുസരിച്ച് ഈ നിരക്ക് വ്യത്യാസപ്പെടാം. (Image: Twitter/Ministry of Railways)