അവൾ ശോഭനയുടെ മകൾ; വിന്റേജ് ശോഭനയുടെ തനി ലുക്ക്; മകളുടെ മുഖം വെളിപ്പെടുത്തി താരം

Last Updated:
ഏക മകൾക്കും, തന്റെ ഗുരുവിനുമൊപ്പം നടി ശോഭന. അമ്മയുടെ തനിപ്പകർപ്പായ അനന്തനാരായണി
1/6
നടിയും നർത്തകിയുമായ ശോഭന (Shobana actor dancer) എന്നും തന്റെ വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ താൽപര്യപ്പെടുന്ന വ്യക്തിയാണ്. താരാരാധനയോടെ കൂടുന്ന ആരാധകരുടെ വൻ വൃന്ദം ഉണ്ടായിട്ടു പോലും ശോഭന അവിവാഹിതയായി ജീവിക്കാൻ ഇഷ്‌ടപ്പെട്ടു. എന്നിരുന്നാലും, 14 വർഷങ്ങൾക്ക് മുൻപ് ശോഭന ഒരു കുഞ്ഞിന്റെ അമ്മയായി. ദത്തുപുത്രി അനന്തനാരായണി ശോഭനയുടെ ജീവിതത്തിൽ ഒപ്പം കൂടി. ചന്ദ്രകുമാർ, ആനന്ദം ദമ്പതിമാരുടെ ഏക മകളാണ് ശോഭന. തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി സഹോദരിമാരുടെ സഹോദരന്റെ പുത്രി

advertisement
2/6
തന്റെ കയ്യിലും ഒക്കത്തുമിരിക്കുന്ന പ്രായത്തിൽ മകളുമായി ശോഭന ഏതാനും പരിപാടികളിൽ പങ്കെടുത്തിരുന്നു. മകൾ വലുതായതും, അവളെയും കൊണ്ട് പൊതു ചടങ്ങുകളിൽ പോകുന്ന കാര്യത്തിൽ ശോഭന മിതത്വം പാലിച്ചു. വളരെ അടുത്ത സുഹൃത്തുക്കളുടെ കൂടിച്ചേരലുകൾക്ക് മാത്രമാണ് ശോഭന മകളെ ഒപ്പം കൂട്ടാൻ തീരുമാനിക്കാറ്. പിന്നാലെ മാധ്യമങ്ങൾ വന്നാൽ പോലും അവരോടു യാതൊന്നും പറയാൻ കൂട്ടാക്കാറില്ല അവർ. തന്റെ സംഭാഷണങ്ങൾ അഭിനയ ജീവിതത്തിലും നൃത്ത ജീവിതത്തിലും ശോഭന അവതരിപ്പിക്കും. അത്രതന്നെ. അവരുടെ നൃത്തത്തിന് ഇന്നും ആരാധകർ നിരവധിയാണ്
തന്റെ കയ്യിലും ഒക്കത്തുമിരിക്കുന്ന പ്രായത്തിൽ മകളുമായി ശോഭന ഏതാനും പരിപാടികളിൽ പങ്കെടുത്തിരുന്നു. മകൾ വലുതായതും, അവളെയും കൊണ്ട് പൊതു ചടങ്ങുകളിൽ പോകുന്ന കാര്യത്തിൽ ശോഭന മിതത്വം പാലിച്ചു. വളരെ അടുത്ത സുഹൃത്തുക്കളുടെ കൂടിച്ചേരലുകൾക്ക് മാത്രമാണ് ശോഭന മകളെ ഒപ്പം കൂട്ടാൻ തീരുമാനിക്കാറ്. പിന്നാലെ മാധ്യമങ്ങൾ വന്നാൽ പോലും അവരോടു യാതൊന്നും പറയാൻ കൂട്ടാക്കാറില്ല അവർ. തന്റെ സംഭാഷണങ്ങൾ അഭിനയ ജീവിതത്തിലും നൃത്ത ജീവിതത്തിലും ശോഭന അവതരിപ്പിക്കും. അത്രതന്നെ. അവരുടെ നൃത്തത്തിന് ഇന്നും ആരാധകർ നിരവധിയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
മാധ്യമങ്ങളിൽ ശോഭന സജീവമല്ല എങ്കിലും, സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ അവർക്ക് ഒരു സജീവ അക്കൗണ്ട് ഉണ്ട്. ഇതിൽ ഇപ്പോഴും ശോഭന അവരുടെ ശിഷ്യ ഗണങ്ങൾക്കൊപ്പം നൃത്തം പരിശീലിക്കുകയും അഭ്യസിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാവും ഉണ്ടാവുക. ഇടയ്ക്ക് എപ്പോഴോ നാരായണിയെയും അമ്മയുടെ ഒപ്പം കണ്ടിരുന്നു. എന്നാൽ, മകൾ എപ്പോഴെല്ലാം ഒപ്പമുണ്ടോ, അപ്പോഴെല്ലാം കുട്ടിയുടെ മുഖം മാസ്ക് ചെയ്യാൻ ശോഭന ശ്രദ്ധിക്കും. അതുമല്ലെങ്കിൽ, മുഖം നേരിട്ട് കാണാൻ കഴിയാത്ത വിധമുള്ള ആംഗിളുകളിൽ നിന്നാകും ചിത്രം അല്ലെങ്കിൽ വീഡിയോ എടുത്തിട്ടുണ്ടാവുക
മാധ്യമങ്ങളിൽ ശോഭന സജീവമല്ല എങ്കിലും, സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ അവർക്ക് ഒരു സജീവ അക്കൗണ്ട് ഉണ്ട്. ഇതിൽ ഇപ്പോഴും ശോഭന അവരുടെ ശിഷ്യഗണങ്ങൾക്കൊപ്പം നൃത്തം പരിശീലിക്കുകയും അഭ്യസിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാവും ഉണ്ടാവുക. ഇടയ്ക്ക് എപ്പോഴോ നാരായണിയെയും അമ്മയുടെ ഒപ്പം കണ്ടിരുന്നു. എന്നാൽ, മകൾ എപ്പോഴെല്ലാം ഒപ്പമുണ്ടോ, അപ്പോഴെല്ലാം കുട്ടിയുടെ മുഖം മാസ്ക് ചെയ്യാൻ ശോഭന ശ്രദ്ധിക്കും. അതുമല്ലെങ്കിൽ, മുഖം നേരിട്ട് കാണാൻ കഴിയാത്ത വിധമുള്ള ആംഗിളുകളിൽ നിന്നാകും ചിത്രം അല്ലെങ്കിൽ വീഡിയോ എടുത്തിട്ടുണ്ടാവുക
advertisement
4/6
അമ്മയെപ്പോലെ തന്നെ മകളും നൃത്തത്തിൽ പ്രാവീണ്യം നേടാൻ ശോഭന ശ്രദ്ധിച്ചു. തന്റെ നൃത്ത കളരിയിൽ ശോഭന മകളെയും നൃത്തമഭ്യസിപ്പിച്ചു. പട്ടു പാവാടയും ബ്ലൗസും വായിൽ തള്ളവിരലുമിട്ട് അമ്മയുടെ മൊക്കാതിരുന്ന നാരായണി ഇന്ന് ദാവണി ചുറ്റുന്ന പ്രായത്തിലെ കൗമാരക്കാരിയാണ്. അമ്മയുടെ പ്രിയപ്പെട്ട മകൾ. കഴിഞ്ഞ ദിവസം, ശോഭന ആദ്യമായി തന്റെ ഗുരുവിനും മകൾക്കും ഒപ്പം നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തു. ഇതിൽ പഴയകാല വിന്റേജ് ശോഭനയെ ഓർമപ്പെടുത്തുന്ന നിലയിലാണ് നാരായണിയുടെ ലുക്ക്
അമ്മയെപ്പോലെ തന്നെ മകളും നൃത്തത്തിൽ പ്രാവീണ്യം നേടാൻ ശോഭന ശ്രദ്ധിച്ചു. തന്റെ നൃത്ത കളരിയിൽ ശോഭന മകളെയും നൃത്തമഭ്യസിപ്പിച്ചു. പട്ടു പാവാടയും ബ്ലൗസും വായിൽ തള്ളവിരലുമിട്ട് അമ്മയുടെ ഒക്കത്തിരുന്ന നാരായണി ഇന്ന് ദാവണി ചുറ്റുന്ന പ്രായത്തിലെ കൗമാരക്കാരിയാണ്. അമ്മയുടെ പ്രിയപ്പെട്ട മകൾ. കഴിഞ്ഞ ദിവസം, ശോഭന ആദ്യമായി തന്റെ ഗുരുവിനും മകൾക്കും ഒപ്പം നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തു. ഇതിൽ പഴയകാല വിന്റേജ് ശോഭനയെ ഓർമപ്പെടുത്തുന്ന നിലയിലാണ് നാരായണിയുടെ ലുക്ക്
advertisement
5/6
നാരായണിയുടെ പ്രായത്തിൽ ശോഭന മലയാള സിനിമയിലെ നായികയായിട്ടുണ്ട്. ബാലചന്ദ്ര മേനോന്റെയും റഹ്മാന്റെയും നായികയായി വരുമ്പോൾ ശോഭന സ്കൂൾ വിദ്യാർത്ഥിനിയാണ്. അന്നും താരം നൃത്തത്തിൽ പ്രഗത്ഭയായിരുന്നു. തിരുവിതാംകൂർ സഹോദരിമാരുടെ ആ പാരമ്പര്യം അനന്തരവൾ വഴി പിന്തുടർന്ന് പോകുന്നു. മകളുടെ പിറവിയെ കുറിച്ച് ശോഭന എവിടെയും വിശദമായി പറഞ്ഞിട്ടില്ല. ഇന്നത്തെ കാലത്തേ പോലെ സറഗസി അഥവാ വാടക ഗർഭധാരണം സജീവമല്ലതിരുന്ന കാലത്താണ് ശോഭന മകളെ ദത്തെടുക്കുന്നത്. നടി രേവതിയും ഇതുവരെയും തന്റെ മകളുടെ ജനനത്തെ കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല

6/6
മകൾക്കൊപ്പം ഷൂട്ടിംഗ് പരീക്ഷണ വേളയിൽ ശോഭന. ഈ വർഷത്തിന്റെ ആദ്യ മാസങ്ങളിൽ ശോഭന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. അടുത്തിടെ മോഹൻലാലിന്റെ നായികയായി ശോഭന 'തുടരും' എന്ന സിനിമയിൽ മടങ്ങി വന്നിരുന്നു. ഈ ചിത്രം സൂപ്പർഹിറ്റായി മാറുകയുമുണ്ടായി. ഈ വർഷം അവർ പത്മഭൂഷൺ ബഹുമതി സ്വന്തമാക്കിയിരുന്നു. അന്നും പുരസ്‌കാര ജേതാവായ ശേഷം ശോഭന മകളുടെ സ്‌കൂളിലേക്ക് ഓടിയെത്തിയിരുന്നു

Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement