#Home | 'ഹോമിലെ' ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും 'വിവാഹചിത്രം' സോഷ്യൽ മീഡിയയിൽ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
'ഹോം' സിനിമയിലെ കുട്ടിയമ്മയുടെയും ഒലിവർ ട്വിസ്റ്റിന്റെയും 1997 ലെ 'വിവാഹചിത്രം' ഏറ്റെടുത്ത് സോഷ്യൽ മീഡിയ
'ഹോം' സിനിമയിലെ നായികയും നായകനുമായ കുട്ടിയമ്മയെയും ഒലിവർ ട്വിസ്റ്റിനെയും അവതരിപ്പിച്ച് ഫലിപ്പിച്ച ഇന്ദ്രൻസും മഞ്ജു പിള്ളയും പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു ഇടം നേടിക്കഴിഞ്ഞു. സാധാരണ വീടിനുള്ളിലെ അച്ഛനും അമ്മയും അവരുടെ മക്കളും ചേരുന്ന വിശാല ലോകത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ കുടുംബ ചിത്രമാണ് 'ഹോം'
advertisement
മുകളിൽ കണ്ട ചിത്രം ഇരുവരുടെയും 'കല്യാണ ഫോട്ടോ' എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എന്നാൽ ഇത് ഒലിവറും കുട്ടിയമ്മയുമല്ല. 1997 ൽ പുറത്തിറങ്ങിയ 'നീ വരുവോളം' എന്ന സിനിമയിലെ രംഗമാണ്. ദിലീപും ദിവ്യ ഉണ്ണിയും നായികാ നായകന്മാരായ ചിത്രമായിരുന്നു 'നീ വരുവോളം'. എന്നാൽ ഒലിവറിനും കുട്ടിയമ്മയ്ക്കും പ്രേരകമായത് ചുവടെ കാണുന്ന ചിത്രത്തിലെ രണ്ടുപേരാണ് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement