ഭക്തർക്ക് രണ്ടുനേരം ഭക്ഷണം നൽകുന്ന ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം

Last Updated:

ഭഗവതിയെ കാണാനെത്തുന്നവര്‍ക്ക് രണ്ട് നേരം ഭക്ഷണം നല്‍കുന്ന അന്നപൂര്‍ണേശ്വരി ക്ഷേത്രം. പട്ടിണി മാത്രമുള്ള നാട്ടില്‍ ഭഗവതിയെത്തിയതായി സങ്കല്‍പം. ഏഴ് നാള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവരാവ്.

ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം
ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം
ആദിപരാശക്തിയുടെ ആഹാരം നല്‍കുന്ന മാതൃഭാവമായ അന്നപൂര്‍ണേശ്വരി കൊടികൊള്ളുന്ന ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ദേവി ക്ഷേത്രം. ദേവിയെ കാണാനെത്തുന്ന ഭക്തര്‍ക്കെല്ലാം രണ്ടു നേരം ഭക്ഷണം നല്‍കുന്നു എന്നതാണ് ക്ഷേത്രത്തിൻ്റെ പ്രത്യേകത. മുഖ്യ പ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും ഭഗവതിയ്ക്കാണ് പ്രാധാന്യം.
ചിറക്കല്‍ കോവിലകത്തിൻ്റെ കീഴില്‍ ദേവസ്വം ബോര്‍ഡിൻ്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. 135 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ പിറവിക്ക് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞിരുന്ന ഒരു നാട്ടിലേക്ക് കാശിയില്‍ നിന്ന് അന്നപൂര്‍ണേശ്വരി മൂന്നു തോഴിമാരും ഭക്തരുമായി ഒരു പായ് കപ്പലില്‍ ഇങ്ങോട്ടു വന്നുവെന്നും പിന്നീട് ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തേക്ക് ഭഗവതി എത്തിയെന്നുമാണ് ഐതീഹ്യം. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഇത് വരെ അന്നദാനം മുടങ്ങാതെ നല്‍കി വരുന്നുണ്ട്. നിത്യേനയുള്ള ഭക്ഷണത്തിന് രണ്ട് കറിയാണ് എപ്പോഴും നല്‍കിവരുന്നത്.
advertisement
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന് പരമശിവന്‍ തൻ്റെ ഭാര്യയായ അന്നപൂര്‍ണേശ്വരിയെ സന്ദര്‍ശിക്കാന്‍ ദിവസവും അത്താഴപൂജക്ക് ശേഷം ഈ ക്ഷേത്രത്തിലെത്തുന്നതായും മറ്റൊരു സങ്കല്‍പം. മേട സംക്രമം മുതല്‍ എഴു ദിവസം നീണ്ടു നില്‍ക്കുന്ന ക്ഷേത്രോത്സവത്തില്‍ ദേശവാസികളുടെ കാഴ്ച വരവാണ് മറ്റൊരു പ്രത്യേക്ത. കണ്ണൂര്‍ പഴയങ്ങാടി റോഡില്‍ 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രസന്നിധിയിലെത്താം.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഭക്തർക്ക് രണ്ടുനേരം ഭക്ഷണം നൽകുന്ന ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം
Next Article
advertisement
മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ‌
മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ‌
  • തസ്ലിമ നസ്റിൻ എസൻസ് ഗ്ലോബൽ സമഗ്രസംഭാവനാ പുരസ്കാരം പ്രൊഫ. ടി ജെ ജോസഫിൽ നിന്ന് സ്വീകരിച്ചു.

  • മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ അവാർഡ് സ്വീകരിച്ച് പറഞ്ഞു.

  • 31 വർഷമായി പ്രവാസത്തിൽ കഴിയുന്ന തസ്ലിമ നസ്റിൻ ഭീഷണികൾ അവസാനിക്കുന്നില്ലെന്നും പറഞ്ഞു.

View All
advertisement