കുഞ്ഞുവാവയെ വരവേൽക്കാനൊരുങ്ങി നടി മുത്തുമണി. കഴിഞ്ഞ ദിവസം മുത്തുമണിയുടെ ഭർത്താവ് ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ സന്തോഷ വാർത്ത പുറത്തുവന്നത്
2/ 6
മുത്തുമണിയുടെയും അരുണിന്റേയും ആദ്യത്തെ കുഞ്ഞാണ്. ഫൈനൽസ് സിനിമയുടെ സംവിധായകനാണ് മുത്തുമണിയുടെ ഭർത്താവ് പി.ആർ. അരുൺ
3/ 6
സത്യൻ അന്തിക്കാട് ചിത്രം രസതന്ത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മുത്തുമണി. പക്വതയേറിയ വേഷങ്ങൾ ചെയ്താണ് മുത്തുമണി ശ്രദ്ധ നേടിയിട്ടുള്ളത്
4/ 6
2019ൽ നാൻ പെറ്റ മകൻ, പതിനെട്ടാം പടി, ഫൈനൽസ്, അണ്ടർവേൾഡ് സിനിമകളിൽ മുത്തുമണി വേഷമിട്ടിട്ടുണ്ട്
5/ 6
ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളായ അനുഗ്രഹീതൻ ആന്റണി, വർത്തമാനം തുടങ്ങിയ സിനിമകളിൽ മുത്തുമണി വേഷമിടുന്നുണ്ട്