advertisement

വീട്ടുകാർ ക്രിസ്മസ് ആഘോഷത്തിന് പള്ളിയിൽ പോയി; 60 പവൻ കള്ളൻ കൊണ്ടുപോയി

Last Updated:

അലമാരയിൽ ഉണ്ടായിരുന്ന കുട്ടികളുടേതും, ഭാര്യയുടെയും ഭാര്യാ സഹോദരിയുടെയും സ്വർണം മുഴുവനും കള്ളൻ കൊണ്ടുപോയി

(Image: AI Generated)
(Image: AI Generated)
ക്രിസ്മസ് ആഘോഷത്തിന് പള്ളിയിൽ പോയ കുടുംബത്തിന്റെ വീട്ടിൽ വൻ കവർച്ച. തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും അറുപതിലേറെ പവൻ സ്വർണ്ണം കള്ളൻ കവർന്നു. കാട്ടാക്കട കാട്ടക്കോട് കൊറ്റംകുഴി തൊഴുക്കൽ കോണം ഷൈൻ കുമാറിന്റെ മാതൃ ഭവൻ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിക്കും രാത്രി 9 മണിക്കും മോഷണം നടന്നിരിക്കുന്നത്. വീട്ടുകാർ ഈ സമയം സമീപത്തെ പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു.
9 മണിയോടെ ഷൈൻ കുമാറിന്റെ ഭാര്യ അനുബ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്ത് തന്നെ ഇടതുവശത്തായുള്ള മറ്റൊരു വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് പൊളിച്ചാണ് കള്ളൻ അകത്തു കടന്നിരിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ നിന്നും 60ലധികം പവൻ സ്വർണം മോഷണംപോയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി നടത്തിയ പരിശോധനയിൽ അലമാരയിൽ ഉണ്ടായിരുന്ന കുട്ടികളുടേതും, ഷൈൻ കുമാറിന്റെ ഭാര്യ അനുബ, ഭാര്യാ സഹോദരി അനുഷ എന്നിവരുടെ സ്വർണം മുഴുവനും കള്ളൻ കൊണ്ടുപോയതായി ശ്രദ്ധയിൽപ്പെടുന്നത്.
advertisement
കുട്ടികളുടെ ബ്രേസ്‌ലെറ്റ്, വള, മോതിരം, നെക്ലസ് ഉൾപ്പെടെയുള്ള 60ലധികം പവനാണ് മോഷണം പോയിരിക്കുന്നത്. അനുബയുടെ സഹോദരിയും ഭർത്താവും സ്ഥലത്തില്ലാത്തതിനാൽ അവരുടെ സ്വർണവും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇതുൾപ്പെടെയാണ് മോഷണം പോയിരിക്കുന്നത്.മുൻ വാതിലിന് സമീപത്തായി ഉണ്ടായിരുന്ന വൈദ്യുതി ഫ്യൂസും ഊരി എറിഞ്ഞ ശേഷമാണ് മോഷണം.
കാട്ടാക്കട പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നൽകി മടങ്ങുകയും ചെയ്തു. ഇന്ന് ഫോറൻസിക് പരിശോധന ഉൾപ്പെടെ നടക്കും.
Summary: A major robbery took place at the house of a family who had gone to church for Christmas celebrations. Thiruvananthapuram: Thieves stole more than 60 pieces of gold from Kattakada, Thiruvananthapuram. The theft took place at the Matru Bhavan house of Shine Kumar, Kattakada in between 6 pm and 9 pm yesterday. The family was attending Christmas celebrations at a nearby church at the time.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടുകാർ ക്രിസ്മസ് ആഘോഷത്തിന് പള്ളിയിൽ പോയി; 60 പവൻ കള്ളൻ കൊണ്ടുപോയി
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement