കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ ഭാഗ്യനടി
- Published by:Rajesh V
- news18-malayalam
Last Updated:
സിനിമയിൽ നിന്നും ഇടവേളയെടുത്തപ്പോഴും സോഷ്യൽ മീഡിയയിൽ സംവൃത തന്റെ വിശേഷങ്ങളുമായി എത്തിയിരുന്നു. ഇക്കുറി തന്റെ കുട്ടിക്കാല ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
advertisement
advertisement
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
advertisement
advertisement
ചന്ദ്രോത്സവം, നേരറിയാൻ സിബിഐ, അച്ഛനുറങ്ങാത്ത വീട്, നോട്ടം, മൂന്നാമതൊരാൾ, പുലിജന്മം, അറബിക്കഥ, ചോക്ലേറ്റ്, മിന്നാമിന്നിക്കൂട്ടം, തിരക്കഥ, ഇവർ വിവാഹിതരായാൽ, റോബിൻഹുഡ്, നീലത്താമര, ഹാപ്പി ഹസ്ബെന്റ്സ്, കോക്ടെയിൽ, മാണിക്യക്കല്ല്, സ്വപ്ന സഞ്ചാരി, മല്ലുസിംഗ്, ഡയമണ്ട് നെക്ലെയ്സ്, അയാളും ഞാനും തമ്മിൽ, 101 വെഡ്ഡിംഗ് എന്നിവയാണ് ശ്രദ്ധേയമായ മറ്റു മലയാള സിനിമകൾ.