ധനുഷും (Dhanush) ഐശ്വര്യ രജനികാന്തും (Aishwaryaa Rajinikanth) വീണ്ടും ഒന്നിച്ചെന്ന് ഇന്റർനെറ്റിൽ സജീവ ചർച്ചയുയരുന്നു. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം തെന്നിന്ത്യൻ താരം ധനുഷും ഭാര്യ ഐശ്വര്യയും ജനുവരി 17-ന് ഒരു സംയുക്ത പ്രസ്താവനയിലൂടെ വേർപിരിയൽ പ്രഖ്യാപിച്ചു. എന്നിരുന്നാലും, ധനുഷിന്റെ പിതാവും തമിഴ് ചലച്ചിത്രകാരനുമായ കസ്തൂരി രാജ, ദമ്പതികളുടെ വേർപിരിയലിനെ 'കുടുംബ കലഹം' എന്നാണ് പറഞ്ഞത്
മെഗാസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും 2004-ൽ വിവാഹിതരായി. യഥാക്രമം 2006-ലും 2010-ലും ജനിച്ച യത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുടെ മാതാപിതാക്കളാണ് ഇവർ. 38 കാരനായ ധനുഷും 40 കാരിയായ ഐശ്വര്യയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വേർപിരിയൽ അറിയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് പങ്കിട്ടുകൊണ്ടാണ് വേർപിരിയൽ വാർത്ത അറിയിച്ചത്