80-ാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവൻ യേശുദാസിന് പിറന്നാൾ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ആശംസയിൽ പ്രായഭേദമന്യേ യേശുദാസിന്റെ സംഗീതം ഏവരും ഇഷ്‌ടപ്പെടുന്നുവെന്നും, ഇന്ത്യൻ സംസ്കാരത്തിന് അദ്ദേഹം ഒരു മുതൽക്കൂട്ടായെന്നും മോദി കുറിക്കുന്നു. യേശുദാസിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്