കബീർ സിംഗ് മുതൽ ജോക്കർ വരെ; ഗൂഗിൾ ട്രെൻഡ് പ്രകാരം 2019ലെ മികച്ച പത്ത് സിനിമകൾ

Last Updated:
ഗൂഗിൾ ട്രെൻഡ് 2019 പ്രകാരം ഈ വർഷത്തെ മികച്ച 10 സിനിമകൾ ഇവയാണ്....
1/10
 കബീർ സിംഗ്- വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് ബ്ലോക്ക് ബസ്റ്റർ അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക്. സംവിധാനം സന്ദീപ് റെഡ്ഡി വാംഗ. ഷാഹിദ് കപൂർ നായകനായി തകർത്ത് അഭിന‌യിച്ച സിനിമ. കിയാറ അദ്വാനിയാണ് നായിക.

advertisement
2/10
 അവഞ്ചേഴ്സ്: എൻഡ്ഗെയിം- ലോകത്തെ ഏറ്റവും വലിയ പണംവാരി ചിത്രം. അവതാറിന്റെ റെക്കോഡാണ് തകർത്തത്. 2018ലെത്തിയ അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന്റെ രണ്ടാം ഭാഗമായിട്ടാണ് അവഞ്ചേഴ്സ് എൻഡ‍്ഗെയിം ഒരുക്കിയത്.

3/10
 ജോക്കർ- ആർ റേറ്റഡ് സിനിമകളുടെ കളക്ഷനിൽ സർവകാല റെക്കോർഡ് തകർത്ത് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ. വോക്കീൻ ഫീനിക്സാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

4/10
 ക്യാപ്റ്റൻ മാർവൽ -സ്ത്രീകഥാപാത്രം പ്രധാനവേഷത്തിലെത്തുന്ന ചിത്രങ്ങളുടെ വരുമാനകണക്കില്‍ മുന്നിലെത്തിയ സൂപ്പര്‍ ഹീറോ ചിത്രമാണ് ക്യാപ്റ്റന്‍ മാര്‍വല്‍ . മാര്‍വല്‍ സ്റ്റുഡിയോയുടെ ആദ്യ വനിത സൂപ്പര്‍ ഹീറോയായ ക്യാപ്റ്റന്‍ മാര്‍വല്‍ ലോക സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ആറാമത്തെ ആദ്യദിന കളക്ഷനാണ് സ്വന്തമാക്കിയത്. പുരുഷ സൂപ്പര്‍ ഹീറോകള്‍ വാഴുന്ന മാര്‍വല്‍ ലോകത്തെ ആദ്യ അമാനുഷിക വനിത കഥാപാത്രമാണ് ക്യാപ്റ്റന്‍ മാര്‍വല്‍. ഓസ്കര്‍ പുരസ്കാര ജേതാവായ ബ്രീ ലാര്‍സനാണ് ക്യാപ്റ്റന്‍ മാര്‍വലായി വേഷമിട്ടത്.

5/10
 സൂപ്പർ 30 - വിദ്യാഭ്യാസ വിദഗ്ധനും ഗണിതശാസ്ത്രജ്ഞനുമായ ആനന്ദ്കുമാറിന്റെ ജീവിതകഥയെ ആസ്പദമാക്കി ചിത്രീകരിച്ച ഋത്വിക് റോഷന്‍ നായകനായ ചിത്രമാണ് സൂപ്പര്‍ 30. വികാസ് ഭാലാണ് 154 മിനിറ്റുള്ള ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിജയത്തിനു വേണ്ടിയുള്ള വിശപ്പ് വേണമെന്ന് ഓരോരുത്തരെയും ഓര്‍മിപ്പിക്കുകയും പ്രചോദിപ്പിക്കുകയുമാണ് ഈ ചിത്രം.

6/10
 മിഷൻ മംഗൽ - അക്ഷയ് കുമാറിന്റെ മിഷൻ മംഗൽ ബോക്സോഫീസിൽ മികച്ച വിജയമായിരുന്നു. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, കീർത്തി കുൽഹാരി, തപ്‌സി പന്നു, നിത്യ മേനോൻ എന്നിവർ അഭിനയിച്ച ചിത്രം ഓഗസ്റ്റ് 15നാണ് റിലീസ് ചെയ്തത്.

7/10
 ഗല്ലി ബോയ് - ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ബോളിവുഡ് ചിത്രം. സോയ അക്തർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിംഗും ആലിയ ഭട്ടുമാണ് നായികാ നായകന്മാർ. മുംബൈയിലെ തെരുവിൽ നിന്ന് ഉയർന്നുവന്ന ഒരു റാപ്പറുടെ കഥയാണ് ചിത്രത്തിൽ പറഞ്ഞത്.

8/10
 വാർ- ഹൃത്വിക് റോഷന്റെയും ടൈഗർ ഷ്രോഫിന്റെയും ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രം. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത വാർ ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങി. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചു.

9/10
 ഹൗസ്ഫുൾ 4- ബോളിവുഡ് സിനിമകളിൽ വൻ വിജയം നേടിയ ഹൗസ്‌ഫുൾ സീരീസ് സിനിമകളിൽ നാലാമത്തേത്. അക്ഷയ് കുമാർ, ഋതേഷ് ദേശ്‌മുഖ് ,റാണാ ദഗുബട്ടി ,ബോബി ഡിയോൾ ,കൃതി സനോൻ ,പൂജാ ഹെഗ്‌ഡേ ,കൃതി ഖാർബന്ധ , ചുങ്കി പാണ്ഡെ ,ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 1419 മുതൽ 2019 വരെയുള്ള അറുന്നൂറു വർഷത്തെ പുനർജന്മത്തെ കുറിച്ചുള്ള ആദ്യന്ത നർമ്മരസപ്രദമായ ഒരു ഫാന്റസി പ്രമേയമാണ് ചിത്രത്തിന്റേത്. ഫർഹാദ് സംജിയാണ് സംവിധായകൻ.

10/10
 ഉറി- ആർഎസ്‌വിപി മൂവീസിന്റെ ബാനറിൽ റോണി സ്ക്രിവാള നിർമ്മിച്ച് ആദിത്യ ധർ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിച്ച 2019 ലെ ഇന്ത്യൻ ആക്ഷൻ സിനിമയാണ് ഉറി: ദി സർജിക്കൽ സ്ട്രൈക്ക്. ചിത്രത്തിൽ വിക്കി കൗശൽ, പരേഷ് റാവൽ, മോഹിത് റെയ്ന, യാമി ഗൌതം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഉറിയിൽ 2016 സപ്തംബർ 18ന് നാല് അതിക്രമകാരികൾ ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച സംഭവത്തെ ആസ്പദമക്കിയുള്ള കഥയാണ്. 2019 ജനുവരി 11 നാണ് തീയേറ്ററിൽ പ്രദർശിപ്പിച്ചത്. സിനിമ ആദ്യവാരം നേടിയത് 35.73 കോടി രൂപയാണ്.

ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം

  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement