Liger| 'നിരാശജനകം..'; ലൈഗർ സിനിമയുടെ ബോക്സ് ഓഫീസ് പരാജയത്തെ കുറിച്ച് നിർമാതാവ് ചാർമി കൗർ
- Published by:Rajesh V
- news18-malayalam
Last Updated:
റിലീസിനെത്തി നാല് ദിവസം പിന്നിടുമ്പോള്‍ 43 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍
മുംബൈ: വിജയ് ദേവേരക്കൊണ്ടയെ (Vijay Deverakonda) നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത 'ലൈഗറി'ന് (Liger) ലഭിക്കുന്ന തണുത്ത പ്രതികരണത്തില്‍ നിര്‍മാതാക്കളിലൊരാളായ ചാര്‍മി കൗര്‍ (Charmme Kaur). ഭയപ്പെടുത്തുന്ന നിരാശ തോന്നുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് ചാര്‍മി ഫ്രീ പ്രസ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റിലീസ് നീണ്ടുപോയത് സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്ന് ചാര്‍മി പറഞ്ഞു.
advertisement
''2020 ലാണ് ലൈഗര്‍ ചിത്രീകരണം ആരംഭിച്ചത്. 2019 ല്‍ കരണ്‍ ജോഹറിനെ കണ്ട് സംസാരിക്കുകയും സിനിമയുടെ ജോലികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സിനിമ റിലീസ് ചെയ്തത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമയെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ വേനല്‍ക്കാല അവധി മാസങ്ങളില്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാതിരുന്നതും പിന്നീട് മഴക്കാലമായതിനാലും സിനിമ റിലീസ് ചെയ്തില്ല. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ലൈഗര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്'' - ചാര്‍മി പറഞ്ഞു.
advertisement
advertisement
advertisement
advertisement