അമിതാഭ് ബച്ചന്റെ സിനിമ; പ്രമുഖ നായികയോട് ബ്ലൗസ് മാറ്റിയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ ആക്രോശിച്ച സംവിധായകൻ
- Published by:meera_57
- news18-malayalam
Last Updated:
തുടക്കത്തിൽ സമ്മതം മൂളിയെങ്കിലും, സ്‌ക്രീനിൽ അത് അഭിനയിക്കേണ്ടി വരും എന്നായതും, നായിക പിന്മാറാൻ ശ്രമിച്ചു
രാജ്യം പരമോന്നത ബഹുമതി വരെ നൽകി ആദരിച്ച ഒരു നായികയാണ് മുതിർന്ന ബോളിവുഡ് താരം മാധുരി ദീക്ഷിത്ത് (Madhuri Dixit). ഇവരുടെ കരിയർ പക്ഷേ അത്ര സുഖകരമായിരുന്നില്ല. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത ശേഷം മാത്രമാണ് ഇന്ന് കാണുന്ന മാധുരി ദീക്ഷിത്തിലേക്ക് അവർ എത്തിച്ചേർന്നത്. തുടക്കത്തിൽ പല ചിത്രങ്ങളും പരാജയമായിരുന്നു. സ്വന്തം കുടുംബത്തിൽ നിന്നുപോലും പരിഹാസം നേരിട്ട സാഹചര്യത്തിൽ, ഒരുവേള മാധുരി അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു
advertisement
advertisement
advertisement
ഒരു ചലച്ചിത്ര സംവിധായകൻ മാധുരിയോട് തീർത്തും വിചിത്രമായ ഒരാവശ്യം ഉയർത്തിയിട്ടുള്ള കാര്യം നിങ്ങളറിയുമോ? തുടക്കത്തിൽ സമ്മതം മൂളിയെങ്കിലും, സ്‌ക്രീനിൽ അത് അഭിനയിക്കേണ്ടി വരും എന്നായതും, മാധുരി പിന്മാറാൻ ശ്രമിച്ചു. നടിയുടെ ഈ പ്രതികരണം അവരെ സിനിമയിൽ നിന്നുതന്നെ പുറത്താക്കണം എന്ന ചിന്തയിലേക്ക് സംവിധായകനെ എത്തിച്ചിരുന്നു
advertisement
സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിക്കുന്ന സാഹചര്യങ്ങൾ സിനിമയിൽ പുത്തരിയല്ല. കഥാപാത്രം ആവശ്യപ്പെടുന്നത് എന്ന നിലയിലാണ് പലപ്പോഴും അവർ അതിലേക്ക് എത്തപ്പെടുന്നത്. തന്റെ കരിയറിലുടനീളം മാധുരി ബഹുമാനം അർഹിക്കുന്ന ഒരു സ്ഥാനം അലങ്കരിച്ചിരുന്നു. 1989ൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ, ഒരു രംഗത്തിൽ മാധുരിയോട് ബ്ലൗസ് അഴിച്ചുമാറ്റണം എന്ന് ആവശ്യമുണ്ടായി. തുടക്കത്തിൽ അംഗീകരിച്ചുവെങ്കിലും, സമയമായതും, മാധുരി ആ ആവശ്യം നിരാകരിച്ചു. ഒന്നുകിൽ അനുസരിക്കുക, അല്ലെങ്കിൽ സിനിമയിൽ നിന്നും പുറത്തുപോവുക എന്നായിരുന്നു അവരുടെ ആവശ്യം
advertisement
advertisement
മുൻപൊരിക്കൽ റേഡിയോ നഷയിൽ നൽകിയ അഭിമുഖത്തിൽ, സംവിധായകൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അമിതാഭ് ബച്ചന്റെ കഥാപാത്രം ചങ്ങലയിൽ ബന്ധനസ്ഥനാണ്. സ്വയം പ്രതിരോധിക്കാനാവാതെ നിൽക്കുന്ന അദ്ദേഹത്തിന്റെ മുന്നിലേക്ക് മാധുരിയുടെ കഥാപാത്രം കടന്നുവരുന്നു. "ഒരു സ്ത്രീ മുന്നിൽ നിൽക്കുമ്പോൾ, ചങ്ങലയിൽ ബന്ധനസ്ഥനായ ഒരാളെ എന്തിന് നിങ്ങൾ ആക്രമിക്കുന്നു" എന്നാണ് ഡയലോഗ്
advertisement
തുടക്കം മുതലേ മാധുരി ദീക്ഷിത്തിനോട് തുറന്ന് സംസാരിക്കാറുണ്ടായിരുന്നു ടിന്നു ആനന്ദ്. "ബ്ലൗസ് അഴിച്ചുമാറ്റേണ്ടി വരുമെന്നും, അതിനുള്ളിലെ അടിവസ്ത്രം ക്യാമറയിൽ പതിയുമെന്നും മറച്ചു വയ്ക്കുന്ന രീതിയിൽ ഷൂട്ട് ചെയ്യില്ല എന്നും ഞാൻ പറഞ്ഞിരുന്നു. കഥയിലെ നിർണായക രംഗമാണിത്. ആദ്യ ദിവസം തന്നെ ഇത് ഷൂട്ട് ചെയ്യും എന്നും പറഞ്ഞിരുന്നു" എന്ന് സംവിധായകൻ. അതിന് മാധുരി സമ്മതം അറിയിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെടുന്നു
advertisement
ഷൂട്ടിംഗ് ദിവസം അടുത്തതും മാധുരി അത് നിരാകരിച്ചു. "എന്ത് പറ്റിയെന്ന എന്റെ ചോദ്യത്തിന് ഈ രംഗം എനിക്ക് ഷൂട്ട് ചെയ്യേണ്ട എന്നായിരുന്നു മാധുരിയുടെ പ്രതികരണം. അത് സാധ്യമല്ല, ചെയ്തേ പറ്റൂ എന്നായി ഞാൻ. അല്ലെങ്കിൽ ഈ സിനിമയിൽ നിന്നും ബൈ പറഞ്ഞിറങ്ങൂ എന്നും." അമിതാഭ് ബച്ചനും മധ്യസ്ഥ ചർച്ചയ്ക്ക് എത്തി. അവർക്ക് സ്വീകാര്യമല്ല എങ്കിൽ അത് ഒഴുവാക്കൂ എന്നായിരുന്നു അദ്ദേഹം. എങ്കിൽ അത് തുടക്കത്തിലേ പറയണമായിരുന്നു എന്ന് സംവിധായകനും
advertisement