advertisement

സിനിമയ്ക്ക് ബജറ്റ് 75 ലക്ഷം; മോഹൻലാൽ നായകനായി വന്നു; 12 കോടി കളക്ഷൻ നേടി പടം സൂപ്പർഹിറ്റ്

Last Updated:
ലക്ഷങ്ങൾ വലിയ തുകയായിരുന്ന കാലത്ത് ഒരു സിനിമയെ തന്റെ താരപ്രഭയും ഒപ്പം മികച്ച അഭിനേതാക്കളുടെ പിൻബലവും ചേർത്തുവച്ച് വിജയചിത്രമാക്കാനുള്ള കഴിവുണ്ടായിരുന്നു മോഹൻലാലിന്
1/6
കല്യാണി പ്രിയദർശന്റെ 'ലോക' വരുന്നത് വരെ മലയാള സിനിമയിലെ കോടി ക്ലബുകൾക്ക് തുടക്കമിട്ട നടൻ ഒരാൾ മാത്രമായിരുന്നു; മോഹൻലാൽ. ലക്ഷങ്ങൾ വലിയ തുകയായിരുന്ന കാലത്തു പോലും ഒരു സിനിമയെ തന്റെ താരപ്രഭയും ഒപ്പം മികച്ച അഭിനേതാക്കളുടെ പിൻബലവും ചേർത്തുവച്ച് വിജയസിനിമയാക്കാനുള്ള കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. സാറ്റലൈറ്റും ഡിജിറ്റൽ ഓവർസീസ് റൈറ്റുകളും കേട്ടുകേൾവി പോലുമല്ലാതിരുന്ന തിയേറ്റർ, കാസറ്റ് നാളുകളിൽ കുടുംബപ്രേക്ഷകർ കാണാൻ കയറിയാൽ മാത്രം ഹിറ്റാകുമായിരുന്ന ഒരു പറ്റം ചിത്രങ്ങളിൽ ചിലതായിരുന്നു മോഹൻലാൽ നായകനായി വേഷമിട്ട ആ സിനിമകൾ
കല്യാണി പ്രിയദർശന്റെ 'ലോക' വരുന്നത് വരെ മലയാള സിനിമയിലെ കോടി ക്ലബുകൾക്ക് തുടക്കമിട്ട നടൻ ഒരാൾ മാത്രമായിരുന്നു; മോഹൻലാൽ (Mohanlal). ലക്ഷങ്ങൾ വലിയ തുകയായിരുന്ന കാലത്തു പോലും ഒരു സിനിമയെ തന്റെ താരപ്രഭയും ഒപ്പം മികച്ച അഭിനേതാക്കളുടെ പിൻബലവും ചേർത്തുവച്ച് വിജയസിനിമയാക്കാനുള്ള കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. സാറ്റലൈറ്റും ഡിജിറ്റൽ ഓവർസീസ് റൈറ്റുകളും കേട്ടുകേൾവി പോലുമല്ലാതിരുന്ന തിയേറ്റർ, കാസറ്റ് നാളുകളിൽ കുടുംബപ്രേക്ഷകർ കാണാൻ കയറിയാൽ മാത്രം ഹിറ്റാകുമായിരുന്ന ഒരു പറ്റം ചിത്രങ്ങളിൽ ചിലതായിരുന്നു മോഹൻലാൽ നായകനായി വേഷമിട്ട ആ സിനിമകൾ
advertisement
2/6
മോഹൻലാലിന്റെ മാസ് കൊണ്ടുമാത്രം ടിക്കറ്റ് എടുത്തവർ ഒരുപാടുണ്ടായി. മൂന്നു വർഷം കൊണ്ട് എഴുതിത്തീർത്ത സ്ക്രിപ്റ്റുമായാണ് ഭദ്രൻ സ്ഫടികത്തിന്റെ നിര്മിതിയിലേക്ക് കടക്കുന്നത്. പാലാ മേഖലയിലെ മൂന്ന് തെമ്മാടികളുടെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത കഥയാണ് ആട് തോമയുടേതെന്നു പറയപ്പെടുന്നു. സിനിമയ്ക്കായി ഗുഡ്നൈറ്റ് മോഹൻ നിർമ്മാതാവായി. മോഹൻലാലിന് പുറമേ, തിലകൻ, നെടുമുടി വേണു, ഉർവശി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത തുടങ്ങിയവർ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കൂടിയാണിത് (തുടർന്ന് വായിക്കുക)
മോഹൻലാലിന്റെ മാസ് കൊണ്ടുമാത്രം ടിക്കറ്റ് എടുത്തവർ ഒരുപാടുണ്ടായി. മൂന്നു വർഷം കൊണ്ട് എഴുതിത്തീർത്ത സ്ക്രിപ്റ്റുമായാണ് ഭദ്രൻ സ്ഫടികത്തിന്റെ നിർമിതിയിലേക്ക് കടക്കുന്നത്. പാലാ മേഖലയിലെ മൂന്ന് തെമ്മാടികളുടെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത കഥയാണ് ആട് തോമയുടേതെന്നു പറയപ്പെടുന്നു. സിനിമയ്ക്കായി ഗുഡ്നൈറ്റ് മോഹൻ നിർമ്മാതാവായി. മോഹൻലാലിന് പുറമേ, തിലകൻ, നെടുമുടി വേണു, ഉർവശി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത തുടങ്ങിയവർ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കൂടിയാണിത് (തുടർന്ന് വായിക്കുക)
advertisement
3/6
കൾട്ട് സ്റ്റാറ്റസ് നേടിയ മോഹൻലാലിന്റെ 'സ്ഫടികം', നായകൻ ഒരു തെമ്മാടിയായാൽ പൊതുജന സ്വീകാര്യത നേടും എന്ന് തെളിയിക്കാൻ പോന്നതായിരുന്നു. ഇതിനൊപ്പം ചേർത്ത് വയ്ക്കാൻ മോഹൻലാൽ തന്നെ നായകനായ 'ദേവാസുരം' എന്ന ചിത്രം കൂടി ഉണ്ടായി. മംഗലശ്ശേരി നീലകണ്ഠനും ആട് തോമയും അങ്ങനെ വേറിട്ട ഹീറോകളായി മാറി. മോഹൻലാലിന്റെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായി മാറിയ ചിത്രമായി 'സ്ഫടികം'. ആട് തോമ എന്ന കഥാപാത്രം ഒരു ഐക്കണായി വളർന്നു. ചിത്രത്തിലെ മോഹൻലാലിന്റെ ചിത്രം പതിഞ്ഞ ടി- ഷർട്ടും മറ്റുൽപ്പന്നങ്ങളും വിപണി കീഴടക്കി
കൾട്ട് സ്റ്റാറ്റസ് നേടിയ മോഹൻലാലിന്റെ 'സ്ഫടികം', നായകൻ ഒരു തെമ്മാടിയായാൽ പൊതുജന സ്വീകാര്യത നേടും എന്ന് തെളിയിക്കാൻ പോന്നതായിരുന്നു. ഇതിനൊപ്പം ചേർത്ത് വയ്ക്കാൻ മോഹൻലാൽ തന്നെ നായകനായ 'ദേവാസുരം' എന്ന ചിത്രം കൂടി ഉണ്ടായി. മംഗലശ്ശേരി നീലകണ്ഠനും ആട് തോമയും അങ്ങനെ വേറിട്ട ഹീറോകളായി മാറി. മോഹൻലാലിന്റെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായി മാറിയ ചിത്രമായി 'സ്ഫടികം'. ആട് തോമ എന്ന കഥാപാത്രം ഒരു ഐക്കണായി വളർന്നു. ചിത്രത്തിലെ മോഹൻലാലിന്റെ ചിത്രം പതിഞ്ഞ ടി- ഷർട്ടും മറ്റുൽപ്പന്നങ്ങളും വിപണി കീഴടക്കി
advertisement
4/6
സിനിമ പൂർണമായും കോട്ടയം ചങ്ങനാശ്ശേരി ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്. സിനിമയിൽ ആട് തോമയുടെയും ചാക്കോ മാഷിന്റെയും വീടായി കാണിക്കുന്നത് തെക്കേടത്ത് മന എന്ന വീടാണ്. മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അമ്മയുടെ തറവാട് വീടായിരുന്നു ഇത്. കോട്ടയത്തെ കുടമാളൂരിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മറ്റൊരു സെറ്റ് തീർക്കുന്നതിന് പകരം, ചങ്ങനാശ്ശേരി ചന്തയിൽ തന്നെയാണ് ആട് തോമയെയും ലൈലയെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന രംഗം ചിത്രീകരിച്ചത്
സിനിമ പൂർണമായും കോട്ടയം ചങ്ങനാശ്ശേരി ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്. സിനിമയിൽ ആട് തോമയുടെയും ചാക്കോ മാഷിന്റെയും വീടായി കാണിക്കുന്നത് തെക്കേടത്ത് മനയാണ്. മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അമ്മയുടെ തറവാട്. കോട്ടയത്തെ കുടമാളൂരിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മറ്റൊരു സെറ്റ് തീർക്കുന്നതിന് പകരം, ചങ്ങനാശ്ശേരി ചന്തയിൽ തന്നെയാണ് ആട് തോമയെയും ലൈലയെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന രംഗം ചിത്രീകരിച്ചത്
advertisement
5/6
സംവിധായകൻ ഭദ്രന്റെ കരിയർ ബെസ്റ്റ് ചിത്രത്തിന്റെ ആകെ ബജറ്റ് 75 കോടി രൂപയായിരുന്നു. ഓൺമനോരമ റിപ്പോർട്ടിനെ അധികരിച്ച് 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ടിൽ ഇതേപ്പറ്റി പരാമർശമുണ്ട്. റിലീസ് ചെയ്ത വേളയിൽ തിയേറ്ററിൽ നിന്നും ലഭിച്ചത് 8 കോടി രൂപയായിരുന്നു. പിൽക്കാലത്ത്, ഇതേ സിനിമയ്ക്ക് റീ-റിലീസ് വകയിൽ വീണ്ടും ലാഭം. അങ്ങനെ സ്ഫടികം കളക്ഷൻ ഇനത്തിൽ മാത്രം ലഭ്യമായത് 4 കോടി രൂപ. ആകെ 12 കോടി. രണ്ടാം വരവിൽ തിയേറ്ററിൽ ഏറ്റവുമധികം പ്രേക്ഷകസ്വീകാര്യത ലഭിച്ച ചിത്രങ്ങൾ മോഹൻലാൽ നായകനായവയാണെന്ന് നിസംശയം പറയാം. 'സ്ഫടികം', 'ദൈവദൂതൻ' തുടങ്ങിയ സിനിമകളാണ് ഇതിൽ മുൻപന്തിയിൽ
സംവിധായകൻ ഭദ്രന്റെ കരിയർ ബെസ്റ്റ് ചിത്രത്തിന്റെ ആകെ ബജറ്റ് 75 ലക്ഷം രൂപയായിരുന്നു. ഓൺമനോരമ റിപ്പോർട്ടിനെ അധികരിച്ച് 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ടിൽ ഇതേപ്പറ്റി പരാമർശമുണ്ട്. റിലീസ് ചെയ്ത വേളയിൽ തിയേറ്ററിൽ നിന്നും ലഭിച്ചത് 8 കോടി രൂപയായിരുന്നു. പിൽക്കാലത്ത്, ഇതേ സിനിമയ്ക്ക് റീ-റിലീസ് വകയിൽ വീണ്ടും ലാഭം. അങ്ങനെ സ്ഫടികം കളക്ഷൻ ഇനത്തിൽ മാത്രം ലഭ്യമായത് 4 കോടി രൂപ. ആകെ 12 കോടി. രണ്ടാം വരവിൽ തിയേറ്ററിൽ ഏറ്റവുമധികം പ്രേക്ഷകസ്വീകാര്യത ലഭിച്ച ചിത്രങ്ങൾ മോഹൻലാൽ നായകനായവയാണെന്ന് നിസംശയം പറയാം. 'സ്ഫടികം', 'ദൈവദൂതൻ' തുടങ്ങിയ സിനിമകളാണ് ഇതിൽ മുൻപന്തിയിൽ
advertisement
6/6
തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ റീമേക്കുകൾ ഉണ്ടായിരുന്ന ചിത്രമാണ് 'സ്ഫടികം'. ബോക്സ് ഓഫീസ് വിജയം മാത്രമല്ല, വിമർശകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം നേടിയ സിനിമ കൂടിയായി 'സ്ഫടികം'. രചന, സംവിധാനം, പ്രകടനം തുടങ്ങിയവയുടെ പേരിൽ ചിത്രം പ്രശംസ ഏറ്റുവാങ്ങി
തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ റീമേക്കുകൾ ഉണ്ടായിരുന്ന ചിത്രമാണ് 'സ്ഫടികം'. ബോക്സ് ഓഫീസ് വിജയം മാത്രമല്ല, വിമർശകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം നേടിയ സിനിമ കൂടിയായി 'സ്ഫടികം'. രചന, സംവിധാനം, പ്രകടനം തുടങ്ങിയവയുടെ പേരിൽ ചിത്രം പ്രശംസ ഏറ്റുവാങ്ങി
advertisement
'ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ട്'; പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
'ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ട്'; പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
  • പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവുമായ താല്പര്യങ്ങളെ ബാധിക്കും

  • സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരണമെന്ന് ഇന്ത്യ വിശ്വസിക്കുന്നു

  • ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നുവെന്ന് ജയശങ്കർ പറഞ്ഞു

View All
advertisement