Mammootty | പീലി മോളെ തേടി മമ്മൂക്കയുടെ പിറന്നാൾ സമ്മാനം 

Last Updated:
പീലിമോൾക്ക് വേണ്ടി സർപ്രൈസ് സമ്മാനങ്ങളും, പിന്നെ മമ്മൂട്ടിയുടെ വീഡിയോ കോളും
1/6
 മമ്മൂട്ടിയുടെ പിറന്നാളിന് കൊണ്ടു പോയില്ലെന്ന് പറഞ്ഞു കരഞ്ഞ പീലി  മോളുടെ പിറന്നാളായിരുന്നു ശനിയാഴ്ച. പിറന്നാൾ ദിവസം പീലി മോളെ തേടി വന്നത് അപ്രതീക്ഷിത സമ്മാനങ്ങളും ആശംസകളും

advertisement
2/6
 ഉപ്പയ്ക്കും ഉമ്മയ്ക്കും കൂട്ടുകാർക്കുമൊപ്പം കേക്ക് മുറിക്കാൻ നിൽക്കുമ്പോഴാണ് പീലി മോളെ കാണാൻ രണ്ട് പെട്ടികളുമായി രണ്ട് പേർ വരുന്നത്

3/6
 ഒരു കേക്കും കുഞ്ഞുടുപ്പും. പിറന്നാളിന് പീലി മോൾക്ക് കൊച്ചിയിൽ നിന്നും ഒരാളുടെ സമ്മാനം ആണ്. മറ്റാരുമല്ല; മമ്മൂട്ടിയാണ് പീലിമോളുടെ പിറന്നാൾ ദിനം അവിസ്മരണീയം ആക്കിയത്. മമ്മൂട്ടി അയച്ച കേക്ക് മുറിച്ച് ആഘോഷിക്കുമ്പോൾ പിന്നാലെ മറ്റൊരു സർപ്രൈസ്! വീഡിയോ കോളിൽ അതാ മമ്മൂട്ടി തന്നെ പീലി മോൾക്ക് ആശംസയുമായി വരുന്നു

4/6
 "മോൾക്ക് സന്തോഷമായോ? പിണക്കം ഒക്കെ മാറിയോ?" മമ്മൂക്കയുടെ ചോദ്യങ്ങൾക്ക് തല കുലുക്കി പീലിയുടെ മറുപടി. പിന്നാലെ നാണം കുണുങ്ങി ചിരിച്ചു. കൊറോണ ഒക്കെ പോയിട്ട് നേരിൽ കാണാം എന്നും മമ്മൂക്ക പറഞ്ഞതോടെ പീലിക്ക് വലിയ സന്തോഷമായി

5/6
 മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിന് കൊണ്ടുപോയില്ല എന്ന് പറഞ്ഞ് പീലി മോൾ എന്ന ദുവ കരഞ്ഞതിന്റെ വീഡിയോ മമ്മൂട്ടി തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുകയും അത് പിന്നീട് വൈറലാകുകയും ചെയ്തു

6/6
 മലപ്പുറം പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി ഹമീദലി പുന്നക്കാടന്റേയും സജിലയുടെയും മകൾ ആണ് ഈ നാല് വയസുകാരി. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ പെരിന്തൽമണ്ണ താലൂക്ക് വൈസ് പ്രസിഡൻറ് ആണ് ഹമീദലി

മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement