ധീരയോദ്ധാവായി മോഹൻലാൽ; പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി
- Published by:Rajesh V
- news18-malayalam
Last Updated:
200 കോടി ചെലവിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്
advertisement
.തെലുങ്കിലും മലയാളത്തിലുമായാണ് ദ്വിഭാഷാചിത്രത്തിന്റെ നിർമാണം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം ചെയ്യുന്ന ചിത്രം അടുത്തവർഷം രാജ്യമൊട്ടാകെ റിലീസ് ചെയ്യും. ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോർ ആണ്.
advertisement
advertisement
advertisement
ഒരു ആക്ഷൻ എന്റർടൈനർ ചിത്രമായിരിക്കും 'വൃഷഭ'. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവരാണ് നിര്‍മാണം. 2024 ൽ ചിത്രം റിലീസിനെത്തും.