വീണ്ടും ഒരു ബിഗ് ബോസ് സീസൺ കാണാൻ പ്രേക്ഷകർക്ക് അവസരമൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. വിജയകരമായ മുൻ എപ്പിസോഡുകൾക്ക് ശേഷം അധികം വൈകാതെ തന്നെ പുതിയ എഡിഷനായുള്ള ഓഡിഷൻ തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു
2/ 6
ബിഗ് ബോസ് സീസൺ 14നായുള്ള ഓഡിഷൻ മെയ് മാസത്തിൽ നടക്കുമെന്നാണ് സൂചന. ഇതിന്റെ എപ്പിസോഡുകൾ സെപ്റ്റംബർ 2020 മുതൽ പ്രക്ഷേപണം ചെയ്യാനാണ് പ്ലാൻ. ഒരു വീഡിയോ കാൾ വഴി ബിഗ് ബോസ് അണിയറക്കാർ സംവദിച്ച് പ്രാരംഭ ചർച്ചകൾ നടന്നു കഴിഞ്ഞു
3/ 6
സെലിബ്രിറ്റികളെക്കാൾ ഇത്തവണ പ്രാമുഖ്യം സാധാരണക്കാർക്കാകുമെന്നാണ് സൂചന. സിദ്ധാർഥ് ശുക്ല, റഷാമി ദേശായി, ദേവോലീന ഭട്ടാചാർജി എന്നിങ്ങനെ സീസൺ 13ന്റെ ഭാഗമായുള്ള മത്സരാർത്ഥികളെ വീണ്ടും സമീപിച്ചേക്കും
4/ 6
കരൺ കുന്ദ്ര, അലീഷ പൻവാർ, ജാസ്മിൻ ഭാസിൻ എന്നിവർ അടുത്ത സീസണിൽ ഉണ്ടായേക്കും. കോളേജ് ലൈഫ് അല്ലെങ്കിൽ വനാന്തരീക്ഷമാവും ബിഗ് ബോസ് ഹൗസ് സീസൺ 14 ന്റെ തീം എന്നും റിപ്പോർട്ടുകളുണ്ട്
5/ 6
ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുന്നുവെങ്കിലും അവതാരകനായി സൽമാൻ ഖാൻ തന്നെ എത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പരിപാടിയിൽ തിരികെ വരാൻ താൽപ്പര്യമില്ല എന്ന് സൽമാൻ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു
6/ 6
വരാനിരിക്കുന്ന സിനിമകളും മറ്റു പ്രൊജക്റ്റുകളുമായി സൽമാൻ തിരക്കിലാവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാൽ പുതിയ അവതാരകൻ/ അവതാരക ആരെന്നുള്ള കാര്യത്തിൽ തീരുമാനമായിട്ടില്ല