സിനിമയിലും കൊറോണ ബാധ; വമ്പൻ റിലീസുകൾ നീളും

Last Updated:
കൊറോണയെ തുടർന്നാണ് റിലീസ് നീട്ടിയതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കൊറോണ ബാധിച്ച രാജ്യങ്ങളിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നത് തന്നെയാണ് നിർമാതാക്കളെ പിന്തിരിപ്പിച്ചത്.
1/11
 ലോകത്ത് പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ ലോക സിനിമാ വ്യവസായത്തിലും. വമ്പൻ ചിത്രങ്ങളുടെ റിലീസ് അടക്കം മാറ്റി. പല സിനിമകളുടെ ചിത്രീകരണങ്ങളും മാറ്റിവെച്ചിരിക്കുകയാണ്.

advertisement
2/11
 ജയിംസ്ബോണ്ട് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ചിത്രമായ നോ ടൈം ടു ഡൈയുടെ റിലീസ് മാറ്റി. ഡാനിയല്‍ ക്രെയ്ഗ് ജീവൻ നൽകുന്ന ജെയിംസ്ബോണ്ടിന്റെ പുതിയ അവതാരം ഏപ്രിൽ ആദ്യം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

3/11
 എന്നാൽ ഇത് നവംബറിലേക്ക് നീട്ടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്സൽ പ്കിചേഴ്സാണ് വിതരണം.

4/11
 കൊറോണയെ തുടർന്നാണ് റിലീസ് നീട്ടിയതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കൊറോണ ബാധിച്ച രാജ്യങ്ങളിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നത് തന്നെയാണ് നിർമാതാക്കളെ പിന്തിരിപ്പിച്ചത്.
കൊറോണയെ തുടർന്നാണ് റിലീസ് നീട്ടിയതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കൊറോണ ബാധിച്ച രാജ്യങ്ങളിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നത് തന്നെയാണ് നിർമാതാക്കളെ പിന്തിരിപ്പിച്ചത്.
advertisement
5/11
 അമേരിക്കയും കാനഡയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വിപണിയാണ് ചൈന. ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾക്കു പോലും ചൈന വലിയ കളക്ഷൻ നൽകിയിരുന്നു. ഡിസംബറിൽ ചൈനയിൽ കൊറോണ വൈറസ് ബാധ ആരംഭിച്ചതു മുതൽ ഇവിടെ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്.

6/11
 കഴിഞ്ഞ വർഷം സിനിമാ വ്യവസായത്തിന്‌റെ ആഗോള വരുമാനത്തിന്റെ 20 ശതമാനത്തിലധികം ചൈനയുടെ സംഭാവനയായിരുന്നു. ചൈനയിലെ പ്രധാന അവധികളിലൊന്നിലാണ് കൊറോണ പടർന്നു പിടിച്ചിരിക്കുന്നത്.

7/11
 ഇതോടെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിന്നത്. കഴിഞ്ഞ വർഷം ഈ സമയങ്ങളിൽ 1.76 ബില്യൺ ഡോളറിന്‍റ വരുമാനം ഇത്തവണ 4.2 മില്യൺ ഡോളറായി ഇടിഞ്ഞു.

8/11
Coronavirus
ചൈനയ്ക്കു പുറമെ ഇറ്റലി, സൗത്ത് കൊറിയ ജപ്പാൻ എന്നിവിടങ്ങളിലും കൊറോണ പടർന്നതോടെ പ്രത്യാഘാതം പ്രവചനാതീതമായിരിക്കുകയാണ്. സൗത്ത് കൊറിയയിൽ 70 ശതമാനത്തിലധികം ഇടിവാണ് പെബ്രുവരി മാസം വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്.
advertisement
9/11
 ഇറ്റലിയിൽ പകുതിയിലധികം തിയേറ്ററുകൾ പൂട്ടിയിട്ടിരിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വ്യാപനം മൂലമുള്ള അനിശ്ചിതാവസ്ഥ പല സിനിമകളുടെ ചിത്രീകരണത്തെയും ബാധിച്ചു.

10/11
Corona, , Corona outbreak, Corona virus, Corona virus China, Corona Virus India, Corona virus Kerala, Corona virus outbreak, Corona Virus Symptoms, Corona Virus Treatment, corona virus Wuhan, medicine for corona, കൊറോണ വൈറസ്, ഇന്ത്യ, ഇറ്റലി, നിയന്ത്രണങ്ങൾ, Corona, Corona India, Corona News, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, Corona Kerala, Corona Virus, Coronavirus, Covid 19, Corona Outbreak, Virus, കൊറോണ ആശങ്ക, Breaking News, Coronavirus symptoms, Coronavirus Update, Coronavirus News, Coronavirus Latest, Coronavirus in India Live, Corona Death, Corona Patient, Corona Quarantine, Corona Gulf, Corona UAE
ലോകമെമ്പാടും ആരാധകരുള്ള 007 ഏജന്റ് ജെയിംസ് ബോണ്ട് ചിത്രങ്ങൾക്ക് വലിയ കളക്ഷനാണ് യുഎസിന് പുറത്തുള്ളത്. ഈ വരുമാനത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വലിയ ഇടിവ് മുന്നിൽ കണ്ടാണ് റിലീസ് നീട്ടിയത്. നോ ടൈം ടു ഡൈ എന്ന ചിത്രത്തിനു പുറമെ അമേരിക്കൻ ആക്ഷൻ ഡ്രാമ ചിത്രം മ്യുലന്‍റെ റിലീസും നീണ്ടു പോകാൻ സാധ്യതയുണ്ട്.
advertisement
11/11
 ഓസ്കാറില്‍ തിളങ്ങിയ ജോജോ റാബിറ്റ്, 1917 എന്നീ ചിത്രങ്ങളുടെ ചൈനീസ് റിലീസ് ഫെബ്രുവരിയിൽ വേണ്ടെന്ന് വെച്ചിരുന്നു. മിഷൻ ഇംപോസിബിൾ സെവനിന് വേണ്ടി വെനീസിൽ നിശ്ചയിച്ചിരുന്ന ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്. സിനിമകൾക്കു പുറമെ വെബ്സീരീസുകളും ഫിലിം ഫെസ്റ്റിവലുകളും സമാന വെല്ലുവിളി നേരിടുന്നുണ്ട്.

പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ

  • തിരുമല്‍ വൈദ്യൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി, ഇയാൾക്ക് 54 വയസ്സാണ്.

  • സോഷ്യൽ മീഡിയയിൽ പരസ്യം കണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

  • കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയിൽ തിരുമൽ വൈദ്യൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു.

View All
advertisement