Vinod Khanna |വിനോദ് ഖന്നയോട് സാമ്യമുള്ള ആ ചെറുപ്പക്കാരൻ ആരാണ്?

Last Updated:
പ്രമുഖമായ ഒരു ബോളിവുഡ് കുടുംബത്തിന്റെ അം​ഗമായിട്ടും അദ്ദേഹം സ്വകാര്യ ജീവിതത്തിനാണ് പ്രാധാന്യം നൽകിയത്
1/8
Most of us know Rahul and Akshaye Khanna as the sons of veteran actor Vinod Khanna. But did you know the late legend was also father to two other children? Read on to discover more.
മുതിർന്ന നടൻ വിനോദ് ഖന്നയുടെ മക്കളായ രാഹുൽ ഖന്ന, അക്ഷയ് ഖന്ന എന്നിവരെയാണ് നമ്മളിൽ അധികം പേർക്കും പരിചയം. എന്നാൽ അന്തരിച്ച ഈ ഇതിഹാസ നടന് മറ്റ് രണ്ട് മക്കൾ കൂടിയുണ്ടായിരുന്നു എന്ന് നിങ്ങൾക്കറിയാമോ? വിനോദ് ഖന്നയുടെ മറ്റ് മക്കളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
advertisement
2/8
Sakshi Khanna, the youngest son of legendary actor Vinod Khanna, has carved a unique identity for himself in the Indian entertainment industry. Born on May 12, 1991, in Mumbai, he has balanced his lineage with his own creative pursuits, moving from assisting in films to acting and even exploring spirituality.
ഇതിഹാസ നടൻ വിനോദ് ഖന്നയുടെ ഇളയ മകനായ സാക്ഷി ഖന്ന ഇന്ത്യൻ വിനോദ വ്യവസായത്തിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. 1991 മെയ് 12 ന് മുംബൈയിൽ ജനിച്ച അദ്ദേഹം, തൻ്റെ കലാപരമായ ലക്ഷ്യങ്ങളെ കുടുംബ പാരമ്പര്യവുമായി സന്തുലിതമാക്കി മുന്നോട്ട് പോകുന്നു. സിനിമകളിൽ സഹായിയായി പ്രവർത്തിച്ചുകൊണ്ടാണ് സാക്ഷി കരിയർ ആരംഭിച്ചത്. പിന്നീട് അദ്ദേഹം അഭിനയരംഗത്തേക്ക് തിരിയുകയും ആത്മീയത പര്യവേക്ഷണം ചെയ്യുകയും ചെയ്തു. വിനോദ് ഖന്നയോട് സാമ്യമുള്ള ആ ചെറുപ്പക്കാരൻ മറ്റാരുമല്ല സാക്ഷി ഖന്നയാണ്.
advertisement
3/8
Sakshi Khanna grew up in Mumbai as part of one of Bollywood’s most respected families. His father, Vinod Khanna, was a celebrated actor and politician, while his mother, Kavita Khanna, was Vinod’s second wife. Sakshi shares his family ties with half-brothers Rahul Khanna and Akshaye Khanna, both established actors, and his sister Shraddha Khanna. Despite being born into a household of stars, Sakshi’s journey has been marked by his own choices and explorations.
ബോളിവുഡിലെ ഏറ്റവും ആദരണീയമായ കുടുംബത്തിലാണ് സാക്ഷി ഖന്ന വളർന്നത്. അദ്ദേഹത്തിൻ്റെ പിതാവ് വിനോദ് ഖന്ന പ്രശസ്ത നടനും രാഷ്ട്രീയ നേതാവുമായിരുന്നു. അദ്ദേഹത്തിൻ്റെ അമ്മ കവിത ഖന്ന വിനോദ് ഖന്നയുടെ രണ്ടാം ഭാര്യയാണ്. പ്രശസ്ത അഭിനേതാക്കളായ അർദ്ധസഹോദരങ്ങൾ രാഹുൽ ഖന്ന, അക്ഷയ് ഖന്ന എന്നിവരുമായും സഹോദരി ശ്രദ്ധ ഖന്നയുമായും സാക്ഷിക്ക് അടുത്ത കുടുംബബന്ധമുണ്ട്. താരങ്ങളുടെ കുടുംബത്തിൽ ജനിച്ചെങ്കിലും, സാക്ഷിയുടെ ജീവിതയാത്ര അദ്ദേഹത്തിൻ്റെ സ്വന്തം ഇഷ്ട്ടങ്ങളും പര്യവേഷണങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
advertisement
4/8
Fascinated by cinema from a young age, Sakshi initially worked behind the camera as an assistant director, learning the craft of filmmaking. This gave him a strong foundation in storytelling and production. Later, he transitioned into acting, making his presence felt in independent projects and short films. His performances were noted for their rawness and authenticity, setting him apart from mainstream Bollywood actors.
ചെറുപ്പം മുതലേ സിനിമയിൽ ആകൃഷ്ടനായ സാക്ഷി ഖന്ന, ആദ്യം ക്യാമറയ്ക്ക് പിന്നിൽ അസിസ്റ്റൻ്റ് ഡയറക്ടറായാണ് ജോലി ചെയ്തത്. ചലച്ചിത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടവും പഠിച്ചെടുത്തത് കഥപറച്ചിലിലും നിർമ്മാണത്തിലും അദ്ദേഹത്തിന് ശക്തമായ അടിത്തറ നൽകി. പിന്നീട് അദ്ദേഹം അഭിനയത്തിലേക്ക് തിരിയുകയും, സ്വതന്ത്ര പ്രോജക്റ്റുകളിലും ഷോർട്ട് ഫിലിമുകളിലും തൻ്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. സാക്ഷിയുടെ പ്രകടനങ്ങൾ അതിൻ്റെ സ്വാഭാവികതയും ആധികാരികതയും (rawness and authenticity) കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇത് അദ്ദേഹത്തെ മുഖ്യധാരാ ബോളിവുഡ് നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കി.
advertisement
5/8
Sakshi Khanna’s career trajectory has been unconventional. Rather than chasing commercial stardom, he has leaned toward indie cinema and creative ventures. He even launched his own production house, aiming to support fresh talent and experimental storytelling. His choices reflect a desire to create meaningful art rather than simply follow the family legacy of mainstream success.
സാക്ഷി ഖന്നയുടെ കരിയർ ബോളിവുഡിലെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തവും അസാധാരണവുമായിരുന്നു. വാണിജ്യപരമായ താരപദവി പിന്തുടരുന്നതിന് പകരം, അദ്ദേഹം സ്വതന്ത്ര ഇന്ത്യൻ സിനിമകളോടും മറ്റ് സൃഷ്ടിപരമായ സംരംഭങ്ങളോടുമാണ് താൽപര്യം കാണിച്ചത്. പുതിയ പ്രതിഭകളെയും പരീക്ഷണാത്മക കഥപറച്ചിലിനെയും പിന്തുണയ്ക്കുന്നതിനായി സാക്ഷി തൻ്റേതായ ഒരു നിർമ്മാണ സ്ഥാപനം പോലും ആരംഭിച്ചു. മുഖ്യധാരാ വിജയത്തിൻ്റെ കുടുംബ പാരമ്പര്യം പിന്തുടരുന്നതിനുപകരം, അർത്ഥവത്തായ കല സൃഷ്ടിക്കാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹമാണ് ഈ തിരഞ്ഞെടുപ്പുകൾ പ്രതിഫലിക്കുന്നത്.
advertisement
6/8
Interestingly, Sakshi Khanna has also explored spirituality deeply, just like his father who had quit Bollywood for sometime and became an Osho devotee. Reports suggest that he spent time away from the limelight, embracing a more ascetic lifestyle and reflecting on life beyond cinema. This spiritual inclination has influenced his worldview and creative pursuits, making him a distinctive personality in the industry. Unlike many star kids, Sakshi has shown a willingness to step away from fame to pursue personal growth.
രസകരമെന്നു പറയട്ടെ, സാക്ഷി ഖന്നയും ആത്മീയതയെ ആഴത്തിൽ അന്വേഷിച്ചിട്ടുണ്ട്. ഇത് ഒരു കാലത്ത് ബോളിവുഡ് ഉപേക്ഷിച്ച് ഓഷോ ഭക്തനായി മാറിയ അദ്ദേഹത്തിൻ്റെ പിതാവ് വിനോദ് ഖന്നയുടെ പാതയുമായി സാമ്യമുള്ളതാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, സാക്ഷി ജനശ്രദ്ധയിൽ നിന്ന് മാറി സമയം ചെലവഴിക്കുകയും താരത്തിളക്കമില്ലാത്ത ഒരു സന്യാസ ജീവിതം സ്വീകരിക്കുകയും ചെയ്തിരുന്നു. സിനിമയ്ക്കപ്പുറമുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാണ് അദ്ദേഹം ഈ സമയം വിനിയോഗിച്ചത്. ഈ ആത്മീയ ചായ്‌വ് അദ്ദേഹത്തിൻ്റെ ലോകവീക്ഷണത്തെയും സൃഷ്ടിപരമായ പ്രവർത്തനങ്ങളെയും സ്വാധീനിച്ചു, ഇത് അദ്ദേഹത്തെ സിനിമാ വ്യവസായത്തിലെ ഒരു വ്യതിരിക്ത വ്യക്തിത്വമാക്കി മാറ്റി. പല താര മക്കളിൽ നിന്നും വ്യത്യസ്തമായി, വ്യക്തിപരമായ വളർച്ചയ്ക്കായി പ്രശസ്തിയിൽ നിന്ന് മാറിനിൽക്കാൻ സാക്ഷി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
advertisement
7/8
Known for his reserved and thoughtful nature, Sakshi Khanna has often kept a low profile compared to his brothers. While Akshaye Khanna continues to shine in Bollywood with acclaimed performances, Sakshi has chosen a quieter path, balancing cinema with introspection. His fans admire him for his individuality and refusal to conform to industry expectations.
തൻ്റെ കരുതലും ചിന്താശേഷിയും കൊണ്ട് ശ്രദ്ധേയനായ സാക്ഷി ഖന്ന, സഹോദരങ്ങളായ രാഹുൽ, അക്ഷയ് ഖന്ന എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ പലപ്പോഴും വളരെ താഴ്ന്ന നിലയിലാണ് (low profile) പ്രവർത്തിച്ചിട്ടുള്ളത്. സഹോദരൻ അക്ഷയ് ഖന്ന മികച്ച പ്രകടനങ്ങളിലൂടെ ബോളിവുഡിൽ തിളങ്ങുമ്പോൾ, സാക്ഷി സിനിമയെ ആത്മപരിശോധനയുമായി സന്തുലിതമാക്കി, കൂടുതൽ ശാന്തമായ ഒരു പാതയാണ് കരിയറിൽ തിരഞ്ഞെടുത്തത്. സ്വന്തം വ്യക്തിത്വത്തിൽ ഉറച്ചുനിൽക്കാനും വ്യവസായത്തിൻ്റെ പതിവ് പ്രതീക്ഷകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ വിസമ്മതിക്കാനുമുള്ള അദ്ദേഹത്തിൻ്റെ നിലപാട് ആരാധകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു.
advertisement
8/8
As of now, Sakshi Khanna remains a figure of curiosity in Bollywood circles. With his background in direction, acting, and production, he has the tools to make a significant impact if he chooses to return to mainstream cinema. His spiritual journey also adds depth to his persona, suggesting that any future projects he undertakes will likely carry a unique perspective.
ബോളിവുഡ് വൃത്തങ്ങളിൽ ഇപ്പോഴും ഒരു കൗതുക വ്യക്തിത്വമായി തുടരുകയാണ് സാക്ഷി ഖന്ന. സംവിധാനം, അഭിനയം, നിർമ്മാണം എന്നീ മേഖലകളിലെ പശ്ചാത്തലം അദ്ദേഹത്തിനുണ്ട്. അതിനാൽ, മുഖ്യധാരാ സിനിമയിലേക്ക് തിരിച്ചുവരാൻ തീരുമാനിക്കുകയാണെങ്കിൽ കാര്യമായ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിക്കും. സാക്ഷിയുടെ ആത്മീയ യാത്ര അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിന് കൂടുതൽ ആഴം നൽകുന്നുണ്ട്. ഭാവിയിൽ അദ്ദേഹം ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഒരു സവിശേഷമായ കാഴ്ചപ്പാട് ഉണ്ടാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.
advertisement
ചായ കുടിച്ച് രാഹുൽ; കോഴിയുമായി പ്രതിഷേധക്കാർ; ബൊക്കെയുമായി കോൺഗ്രസ് പ്രവർത്തകർ
ചായ കുടിച്ച് രാഹുൽ; കോഴിയുമായി പ്രതിഷേധക്കാർ; ബൊക്കെയുമായി കോൺഗ്രസ് പ്രവർത്തകർ
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ 15 ദിവസത്തെ ഒളിവുജീവിതത്തിനുശേഷം വോട്ടുചെയ്യാനെത്തി.

  • സിപിഎം, ബിജെപി പ്രവർത്തകർ രാഹുലിനെ കൂകിവിളിച്ചും കോഴിയുടെ ചിത്രവും ഉയർത്തിക്കാണിച്ചും വരവേറ്റു.

  • കേസുകളെക്കുറിച്ച് പ്രതികരണത്തിനും തയ്യാറായില്ല; സത്യം ജയിക്കുമെന്ന് രാഹുൽ പറഞ്ഞു.

View All
advertisement