ഇനി മുതൽ നവ്യയ്ക്ക് നാത്തൂന്റെ ഉത്തരവാദിത്തങ്ങൾ കൂടി. അനുജൻ രാഹുലിന്റെ വിവാഹ ചിത്രങ്ങൾ നവ്യ നായർ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. കണ്ണപ്പൻ എന്ന് നവ്യ സ്നേഹത്തോടെ വിളിക്കുന്ന അനുജന്റെ വധു സ്വാതിയാണ്. നവ്യയും ഭർത്താവ് സാന്തോഷും മകനും അച്ഛനും അമ്മയും അടുത്ത ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ നവ്യ പ്രേക്ഷകർക്ക് മുന്നിൽ ഷെയർ ചെയ്‌തു
അനിയൻ ഇത്രയും വളർന്നു എന്ന് ഒരിക്കലും തോന്നിയില്ല. അനുജൻ തനിക്കെന്നും ചോട്ടു തന്നെയാവും എന്ന് നവ്യ പറയുന്നു. ഇരുവർക്കും വിവാഹ മംഗളാശംസകൾ നേരുകയാണ് വല്യേച്ചി. ജീവിതം ഓരോ ദിവസവും, നിമിഷവും ജീവിക്കാനുള്ളതാണെന്ന് നവ്യ അവരെ ഓർമ്മപ്പെടുത്തുന്നു. എല്ലാത്തിനും ഒടുവിൽ എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം, പണമല്ല, നിമിഷങ്ങളാണ് സമ്പാദിക്കേണ്ടതെന്നും ചേച്ചിയുടെ ഓർമ്മപ്പെടുത്തൽ